ബംഗളൂരു : വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 18 കാരിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കർണാടകയിലെ ബിദാർ പട്ടണത്തിന് സമീപമാണ് സംഭവം. ശിവലീല എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ശ്രീനിവാസിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആറ് മാസമായി ഇയാൾ വിവാഹാഭ്യർത്ഥനയുമായി പെൺകുട്ടിയെ ശല്യം ചെയ്യുകയായിരുന്നു. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർക്ക് നേരെയും യുവാവ് ഭീഷണി മുഴക്കി. വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ എല്ലാവരെയും കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. എന്നാൽ പെൺകുട്ടി ഇയാളുടെ നിർബന്ധത്തിന് വഴങ്ങാതായതോടെയാണ് യുവാവ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.
ഇന്നലെ കോളേജിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരികെ എത്തിയില്ല. തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ വിജനമായ സ്ഥലത്ത് നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.
Discussion about this post