ബംഗളൂരു : ഇന്ത്യ ഇന്ന് വികസനക്കുതിപ്പിലാണ്. വൻ നഗരങ്ങളെയും സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിച്ച ഹൈവേകളും എക്‌സ്പ്രസ് വേകളും ജനങ്ങളുടെ യാത്രാ സൗകര്യം വർദ്ധിപ്പിച്ചു. ഇപ്പോഴിതാ വന്ദേ ഭാരത് ട്രെയിനിന്റെയും എക്‌സ്പ്രസ് വേയുടെയും മനോഹരമായ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയുടെ താഴെയുള്ള പാതയിലൂടെ പോകുന്ന വന്ദേ ഭാരത് എക്‌സ്പ്രസാണ് വീഡിയോയിലുള്ളത്. കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ആണ് 21 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ പങ്കുവെച്ചത്.
”10 വരി ബംഗളൂരു മൈസൂരു എക്പ്രസ് വേയും വന്ദേ ഭാരത് എക്‌സ്പ്രസും ഒരേ ഫ്രെയ്മിൽ. കേന്ദ്രത്തിലും കർണാടകയിലുമുള്ള ഇരട്ട എഞ്ചിൽ സർക്കാരുകൾ അടുത്ത തലമുറയ്ക്ക് വേണ്ടിയുളള അടിസ്ഥാന സൗകര്യങ്ങൾ എത്തിച്ചിരിക്കുകയാണ്” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
10-lane Bengaluru-Mysuru Expressway and Vande Bharat Express in one frame!
Double Engine BJP Govts at the Centre and in Karnataka have delivered next generation infrastructure at a scale & speed that is unprecedented.@narendramodi @BSBommai @nitin_gadkari @AshwiniVaishnaw pic.twitter.com/WBU3wx0kbr
— Dr Sudhakar K (Modi ka Parivar) (@DrSudhakar_) February 9, 2023
കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ ഭാരത്മാല പരിയോജനയുടെ (ബിഎംപി) ഭാഗമായി 9,000 കോടി രൂപ ചെലവിലാണ് ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേ നിർമ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ചിൽ ഉദ്ഘാടനം നിർവ്വഹിക്കും. 119 കിലോമീറ്റർ നീളമുള്ള പാത രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം പകുതിയായി കുറയ്ക്കും. മൈസൂരിൽ നിന്ന് 90 മിനിറ്റിനുള്ളിൽ വാഹനങ്ങൾക്ക് ബംഗളൂരുവിലെ കെങ്കേരിയിലെത്താനാകും.








