മുംബൈ: സീതാരാമം എന്ന ചിത്രത്തിലെ നായിക കഥാപാത്രമായ നൂർജഹാനെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് മൃണാൾ താക്കൂർ. തന്റെ ഡ്രീം റോൾ ഏതാണെന്ന ആരാധകന്റെ ചോദ്യത്തിന് താരം നൽകിയ മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. മാർവൽ സ്റ്റുഡിയോസിന്റെ ചിത്രത്തിൽ സൂപ്പർ ഹീറോയുടെ റോൾ ചെയ്യണം എന്നായിരുന്നു മൃണാളിന്റെ മറുപടി.
Yes any superhero @MarvelStudios film! #askmrunal https://t.co/z0uq72nrff
— Mrunal Thakur (@mrunal0801) February 11, 2023
മൃണാൾ താക്കൂറിന്റെ മറുപടിയെ അനുകൂലിച്ചും പരിഹസിച്ചും സാമൂഹിക മാദ്ധ്യമങ്ങൾ ആരാധകർ രംഗത്തെത്തി. പരിശ്രമിച്ചാൽ ഏത് ആഗ്രഹവും സാധിക്കുമെന്നും, മൃണാളിന് അതിനുള്ള കഴിവും അർപ്പണ മനോഭാവവും ഉണ്ടെന്നുമായിരുന്നു ഒരു പറ്റം ആരാധകരുടെ പ്രതികരണം. എന്നാൽ ആഗ്രഹങ്ങൾക്ക് ഒക്കെ ഒരു പരിധി വേണ്ടേ എന്നാണ് മറ്റുചിലരുടെ ചോദ്യം. മാർവൽ ചിത്രങ്ങളിലെ നായികമാർ എടുക്കുന്ന റിസ്ക് ഒന്നും മൃണാളിനെ കൊണ്ട് സാധിക്കില്ലെന്നാണ് വിമർശകരുടെ വാദം. ഏതായാലും മൃണാളിന്റെ മറുപടി സിനിമാ ലോകം ഏറ്റെടുത്തിരിക്കുകയാണ്.
നിലവിൽ ‘നാനി 30‘ എന്ന ചിത്രത്തിലാണ് മൃണാൾ താക്കൂർ അഭിനയിക്കുന്നത്. 1971ലെ ബംഗ്ലാദേശ് യുദ്ധത്തെ ആസ്പദമാക്കി രാജ് കൃഷ്ണ മേനോൻ സംവിധാനം ചെയ്ത ‘പിപ്പ‘യാണ് മൃണാളിന്റേതായി അടുത്ത് റിലീസ് ആകാൻ പോകുന്ന ചിത്രം.
Discussion about this post