കോട്ടയം: നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചുകയറി. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം.അപകടത്തിൽ പുൽപ്പേൽ ടെക്സ്റ്റയിൽസിന്റെ മുൻവശത്തെ ചില്ല് തകർന്നു.
അവധി ദിവസമായതിനാൽ, ഈ സമയം കടക്കുള്ളിൽ നിരവധിയാളുകൾ ഉണ്ടായിരുന്നുവെങ്കിലും വാഹനം അപകടകരമായ രീതിയിൽ വരുന്നത് കണ്ട് ഓടി മാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു. ആർക്കും പരിക്കില്ല.
സ്ഥാപനത്തിന്റെ പുതിയ ബിൽഡിംഗിന് മുൻവശമായിരുന്നു അപകടം നടന്നത്. പുൽപ്പേലിൽ വസ്ത്രം വാങ്ങാനെത്തിയവരുടെ വാഹനമാണ് പുറകോട്ട് എടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് കടക്കുള്ളിലേക്ക് ഇടിച്ച് കയറിയത്.
Discussion about this post