Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Science

100 കിലോ ഭാരം വെറും ഏഴുകിലോയാക്കി കുറയ്ക്കാം; ഒരു വയസ്സാകണമെങ്കിൽ 248 വർഷമെടുക്കും; വരൂ പ്ലൂട്ടോയിലും ചാരോണിലും പോയി രാ പാർക്കാം

by Brave India Desk
Feb 13, 2023, 07:31 pm IST
in Science, Literature
Share on Facebook
Tweet
WhatsApp
Telegram

മനുഷ്യനുണ്ടായ കാലം മുതൽക്കേ.. ഭൂമിക്കൊരു കൂട്ടുകാരനെ തേടി അലയുകയാണ് നാം. ഭൂമിയെ പോലെ ജീവന്റെയും ജലത്തിന്റെയും സാന്നിദ്ധ്യമുള്ള ഒരു ഗ്രഹത്തിനെ കണ്ടെത്താനായി നൂറ്റാണ്ടുകളായി മനുഷ്യൻ പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താനായി ചൊവ്വയിലും നമ്മുടെ ചന്ദ്രനിലും പര്യവേഷണം നടത്തി. ഇന്ത്യയുടെ ചാന്ദ്രയാൻ ഉൾപ്പെടെ നടത്തിയ പര്യവേഷണത്തിൽ നിന്ന് ജലാംശത്തിന്റെ സൂചനകൾ ലഭിച്ചു.

ഇപ്പോഴിതാ ജീവനുള്ള മറ്റൊരു ഗ്രഹം എന്ന മനുഷ്യന്റെ സ്വപ്‌നങ്ങൾക്ക് കൂടുതൽ ചിറകുകൾ വച്ചിരിക്കുകയാണ്. ഗ്രഹമെന്ന പദവി നഷ്ടപ്പെട്ടെങ്കിലും നമ്മുടെ സ്വന്തക്കാരനാണ് പ്ലൂട്ടോ. ഇരുട്ടും തണുപ്പും നിറഞ്ഞ പ്ലൂട്ടോയുടെ ചന്ദ്രനായ ചാരോൺ ആണ് പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയിരിക്കുന്നത്.

Stories you may like

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

പ്ലൂട്ടോയുടെ പകുതിയോളം വലുപ്പം വരും അതിന്റെ ഉപഗ്രഹമായ ചാരോണിന്. ഈ ചാരോണിൽ തണുത്തുറഞ്ഞ ഉപരിതല സമുദ്രം ഉണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. നാസയുടെ ന്യൂ ഹൊറൈസൺസ് എന്ന ബഹിരാകാശ പേടകമാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. തണുത്തുറഞ്ഞ ഉപരിതല സമുദ്രമുണ്ടെന്ന് പറഞ്ഞാൽ ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപോ അല്ലെങ്കിൽ നിലവിലോ ചാരോണിൽ ജീവന്റെ സാന്നിദ്ധ്യം ഉണ്ടാകാമെന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. സയൻസ് ഡയറക്ട് എന്ന ജേണലിൽ ഈ സാദ്ധ്യതയെ പറ്റിയും വ്യക്തമാക്കുന്നുണ്ട്. മഞ്ഞുപാളികൾക്ക് പകരം ജീവനു വേണ്ട എല്ലാ സാധ്യതയും നിറഞ്ഞ മിടുമിടുക്കനാണ് ചാരോൺ എങ്കിൽ, നാളെ ഒരിക്കൽ നമ്മൾ മനുഷ്യർക്ക് ചാരോണിൽ പോയി രാപാർക്കാമെന്ന് സാരം.

ചാരോണിനെ കുറിച്ചുള്ള ഭൗമശാസ്ത്രപരമായ വ്യാഖ്യാനങ്ങളുടെയും താപ-ഭ്രമണപഥത്തിലെ പരിണാമ മാതൃകകളും വിശകലം ചെയ്താണ് ഈ നിഗമനത്തിലേക്കെത്തിയത്. നാസ 2006 ൽ വിക്ഷേപിച്ച ന്യൂ ഹൊറൈസൺസ് എന്ന പേടകം പ്യൂട്ടോയിലെത്തിയ 2015 ജൂലൈ മുതൽ നടത്തിയ പഠനത്തിലൂടെയാണ് വിശകലനത്തിന് വേണ്ട വിവരങ്ങൾ ലഠഭിച്ചത്.

നേരത്തെ തന്നെ പ്ലൂട്ടോയുടെ തണുത്തുറഞ്ഞ പുറംതോടിനടിയിൽ വിശാലമായ ഒരു സമുദ്രം പ്ലൂട്ടോയിൽ ഉണ്ടെന്ന നിഗമനത്തിലേക്കെത്തിയിരുന്നു. പ്ലൂട്ടോ ആദ്യമായി രൂപപ്പെട്ടപ്പോൾ അതിഭയാനകമായ ചൂടായിരുന്നിരിക്കാം എന്നാണ്. പിന്നീട് അതിന്റെ ഉപരിതലത്തിൽ ജലം രൂപപ്പെടാൻ അനുവദിക്കുകയും അന്യഗ്രഹജീവികളുടെ വളർച്ചയ്ക്ക് സഹായിക്കാൻ ആവശ്യമായ പരിതസ്ഥിതികൾ ഉണ്ടാവുകയും ചെയ്തു കാണണമെന്നാണ് ശാസ്ത്രജ്ഞൻമാർ പറയുന്നത്.

പ്ലൂട്ടോയിലും ചാരോണിലും ജലാംശമുണ്ടെങ്കിൽ അമേരിക്കൻ ഐക്യനാടുകളുടെ പകുതിയോളം വരുന്ന ഈ ഗ്രഹങ്ങളെ നാളെ ഒരിക്കൽ നമുക്ക് താമസസ്ഥലമാക്കാം. ജലാംശം മാത്രമായിരിക്കില്ല പ്ലൂട്ടോയെ നമ്മുടെ രണ്ടാം ഗ്രഹമായി തിരഞ്ഞെടുത്താലുള്ള പ്രത്യേകത, ഉദിച്ചുയരുന്ന സൂര്യനെ നമുക്ക് പ്ലൂട്ടോയിൽ നിന്ന് ഒരു പൊട്ടുപോലെയെ കാണാനാവൂ. വ്യക്തമായി പറഞ്ഞാൽ പൂർണചന്ദ്രനുള്ള രാത്രി ഭൂമിയിൽ കിട്ടുന്ന അത്രയും പ്രകാശമേ സൂര്യനിൽനിന്ന് പ്ലൂട്ടോയ്ക്ക് ലഭിക്കൂ. ഭൂമിയിൽ 45 കിലോ ഭാരമുള്ള ഒരാൾക്ക് പ്ലൂട്ടോയിൽ വെറും 3 കിലോയേ ഉണ്ടാകൂ,ഭൂമിയിലെ വർഷക്കണക്കനുസരിച്ച് പ്ലൂട്ടോയിൽ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ നമ്മൾ 248 വർഷം കാത്തിരിക്കേണ്ടി വരും.

 

Tags: Solar SystemPlutooceanMOON
Share1
Tweet
Send
Share

Latest stories from this section

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

Latest News

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies