ന്യൂയോർക്ക്: അമേരിക്കയിലെ മിഷിഗൺ സർവ്വകലാശാലയിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ക്യാംപസിൽ രണ്ടിടങ്ങളിൽ വെടിവയ്പ്പുണ്ടായതായാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. ബെർക്കി ഹാൾ എന്ന അക്കാദമിക് ബിൽഡിംഗിലും മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കെട്ടിടത്തിലുമാണ് വെടിവയ്പ്പുണ്ടായത്.
മുഖംമൂടി ധരിച്ചാണ് അക്രമി എത്തിയത്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപെട്ട ഇയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് ആളുകളേയും ഒഴിപ്പിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി രണ്ട് ദിവസത്തേക്ക് അടച്ചിട്ടു. 50,000ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സർവ്വകലാശാലയാണിത്.
14 മാസത്തിനിടെ മിഷിഗണിൽ സംഭവിക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. നേരത്തെ പതിനഞ്ചുകാരൻ നടത്തിയ വെടിവയ്പ്പിൽ നാല് സഹപാഠികൾ കൊല്ലപ്പെട്ടിരുന്നു.













Discussion about this post