Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

കൊറോണയുടെ പിൻഗാമിയോ മാർബർഗ് വൈറസ്? എന്തൊക്കെയാണ് രോഗലക്ഷങ്ങൾ? ചികിത്സ എങ്ങനെ?

അറിയാം ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണങ്ങൾ

by Brave India Desk
Feb 14, 2023, 03:35 pm IST
in International, Health
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഇക്വിറ്റോറിയൽ ഗിനിയയിൽ മാർബർഗ് വൈറസ് ബാധയുണ്ടായതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, ലോകരാജ്യങ്ങൾ ജാഗ്രത തുടരുന്നു. രോഗലക്ഷണങ്ങൾ കാണിച്ച 16 പേരിൽ എട്ട് പേരും മരിച്ചു. മറ്റുള്ളവരുടെ പരിശോധന ഫലത്തിനായി കാക്കുകയാണ് ഈ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം.

മാർബർഗ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇക്വിറ്റോറിയൽ ഗിനിയയിൽ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചേക്കും. രോഗബാധ സംശയിക്കുന്ന നാലായിരം പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. വൈകാതെ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന് ആരോഗ്യ മന്ത്രി മിതോഹ ഓണ്ഡോ ആറിയിച്ചു.

Stories you may like

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

‘അധികാരമില്ലാത്ത വ്യാജ സർക്കാർ’: ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ജെയുഐ-എഫ് അധ്യക്ഷൻ

ഇക്വിറ്റോറിയൽ ഗിനിയയിൽ മാർബർഗ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ ഗവേഷണ വിഭാഗം അടിയന്തര യോഗം ചേർന്നു. രാജ്യത്തെ നിലവിലെ സാഹചര്യം വിലയിരുത്താനാണ് യോഗം. 2004ൽ ആഫ്രിക്കൻ രാജ്യമായ അംഗോളയിലുണ്ടായ മാർബർഗ് വൈറസ് ബാധയിൽ 252 പേർക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ വർഷം ആഫ്രിക്കൻ രാജ്യമായ ഘാനയിൽ ഉണ്ടായ രോഗബാധയെ തുടർന്ന് 2 പേരും മരിച്ചിരുന്നു.

88 ശതമാനം മരണനിരക്ക് ഉള്ള വൈറസ് രോഗബാധയാണ് മാർബർഗ്. എബോള രോഗബാധയ്ക്ക് കാരണമായ വൈറസ് കുടുംബത്തിലെ ഇനമാണ് മാർബർഗ്. ശക്തമായ പനിയും കഠിനമായ തലവേദനയും ക്ഷീണവുമാണ് പ്രാഥമിക ലക്ഷണങ്ങൾ. പനി കടുക്കുന്നതോടെ, മസ്തിഷ്ക ജ്വരത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാകുന്നു. വവ്വാലുകളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ഈ രോഗം ശരീര സ്രവങ്ങൾ വഴി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വ്യാപിക്കുന്നു.

നിലവിൽ വാക്സിനുകളോ കൃത്യമായ ചികിത്സാ രീതികളോ ഇല്ല എന്നതാണ് ഈ രോഗത്തെ ഏറ്റവും കൂടുതൽ ഭീകരമാക്കുന്നത്. ആന്റിവൈറൽ മരുന്നുകളാണ് പ്രധാനമായും ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ചില സാഹചര്യങ്ങളിൽ രോഗികൾക്ക് ഇമ്മ്യൂൺ തെറാപ്പിയും നൽകി വരുന്നു.

ജർമ്മനിയിലെ മാർബർഗിൽ 1967ലാണ് ഈ രോഗബാധ ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത്. പിന്നീട് ഇത് ബെൽഗ്രേഡിലും സെർബിയയിലും വ്യാപിച്ചു. അന്ന് ഏഴ് പേരാണ് മരിച്ചത്.

2017ൽ ആഫ്രിക്കയിലെ യുഗാണ്ടയിൽ മൂന്നു പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കൃത്യമായി തടഞ്ഞില്ലെങ്കിൽ പകർച്ചവ്യാധിയായി മാറുന്നതാണ് ഈ വൈറസ് ബാധയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

ഭയാനകവും അപൂർവവുമാണ് മാർബർഗ് വൈറസ് ബാധ. ആർടിപിസിആർ, എലീസ തുടങ്ങിയ ടെസ്റ്റുകളാണ് വൈറസ് ബാധ കണ്ടെത്താനായി ഉപയോഗിക്കുന്നത്. ആളുകളിൽ വൈറസ് കടന്നാൽ ശരാശരി 21 ദിവസങ്ങൾക്കുള്ളിലാണ് പൂർണ രോഗലക്ഷണങ്ങൾ ഉടലെടുക്കുന്നത്. അടുത്ത ഘട്ടത്തിൽ 8–9 ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിക്കാറുണ്ട്. അമിതമായ രക്തസ്രാവമാണ് പലപ്പോഴും മരണത്തിനു കാരണമാകുന്നത്. രോഗം വന്നവരിൽ നീണ്ടകാലം മറഞ്ഞുകിടന്ന ശേഷം വീണ്ടും ഉണർന്നെണീക്കാനുള്ള കരുത്തും മാർബർഗിനുണ്ട്.

Tags: WHOmarburg virusEquatorial Guinea
Share31
Tweet
Send
Share

Latest stories from this section

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങി; ഐഫോണും പെർഫ്യൂമും വാരിയെടുത്ത് മത്സ്യത്തൊഴിലാളികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

Latest News

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies