കാണാൻ കഴിയില്ല, പക്ഷെ അനുഭവിച്ചറിയാം… കേട്ടാൽ ഒരു കടം കഥപോലെ തോന്നുമെങ്കിലും ഇത് അങ്ങനെയല്ല. പറഞ്ഞുവരുന്നത് ഒരു വീടിനെ കുറിച്ചാണ്. അമേരിക്കയിലെ ജോഷ്വ ട്രീയിലാണ് ഈ അദൃശ്യ വീട് സ്ഥിതി ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടിയ നെറ്റ്ഫ്ളിക്സ് വീഡിയോയിലൂടെ ഏറെ പ്രശസ്തമായ ഇൻവിസിബിൾ ഹൗസ് സ്വന്തമാക്കാനുള്ള അവസരമാണിപ്പോൾ.
സിനിമാ നിർമാതാവായ ക്രിസ് ഹാൻലിയാണ് വീടിന്റെ നിലവിലെ ഉടമ. 18 മില്യൺ യു.എസ് ഡോളറാണ് ഈ കാണാക്കണ്ണാടി വീടിന് വിലയിട്ടിരിക്കുന്നത്. അതായത് 149 കോടി രൂപ. ദ വിർജിൻ സൂയിസൈഡ്‌സ്, അമേരിക്കൻ സൈക്കോ, സ്പ്രിംഗ് ബ്രേക്കേഴ്‌സ് തുടങ്ങിയ പ്രശസ്ത ചിത്രങ്ങൾ നിർമിച്ച ക്രിസ് ഹാൻലി തന്നെയാണ് വീടും ഡിസൈൻ ചെയ്തത്.
ഒറ്റപ്പെട്ട 90 ഏക്കർ സ്ഥലത്ത് കണ്ണാടി കൊണ്ട് നിർമിതമായ ഈ വീടിന്റെ പുറംഭാഗത്ത് ചുറ്റുമുള്ള പനോരമിക് ലാൻഡ്‌സ്‌കേപ്പ് പ്രതിഫലിക്കുമ്പോഴാണ് വീട് അദൃശ്യമായും സുന്ദരമായും തോന്നുന്നത്. വീടിന്റെ പുറംഭാഗം ചുറ്റുമുള്ള അന്തരീക്ഷത്തിൽ നിന്നും വേർതിരിച്ചറിയാൻ സാധിക്കാത്തതിനാൽ ഒറ്റനോട്ടത്തിൽ അങ്ങനെയൊരു വീടുണ്ടെന്ന് ആർക്കും തിരിച്ചറിയാൻ കഴിയില്ല.
5,500 ചതുരശ്ര അടി വിസ്തീർണമുള്ള വീട്ടിൽ നാല് കിടപ്പുമുറികൾ, മൂന്ന് കുളിമുറികൾ, 222 ചതുരശ്ര അടി പ്രൊജക്ഷൻ ഭിത്തി എന്നിവയുണ്ട്. മരുഭൂമിയുടെ ഒത്ത നടുവിലാണ് ഈ കണ്ണാടിവീടുള്ളത്.













Discussion about this post