വാലന്റൈന്‍സ് ഡേ ആഘോഷങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും സ്‌റ്റോറികളും സ്റ്റാറ്റസുമെല്ലാം കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ ലോകവും. ഇതിനിടയില്‍ ആഘോഷം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുന്നവരുടെയും പ്രണയം ഒരു ദിവസം മാത്രം ആഘോഷിക്കേണ്ടതല്ലെന്ന് കരുതുന്നവരുടെയും മനസ് നിറയ്ക്കുന്ന ഒരു വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ വീഡിയോ നെറ്റിസണ്‍സിന്റെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുകയാണ്.
I pray my Future Daughter can have a Father like this 🥹❤️. #ValentinesDay pic.twitter.com/KZds03e4nW
— Charrise Lane (@CharriseJLane) February 13, 2023
വാലന്റൈന്‍സ് ഡേ ദിനത്തില്‍ തന്റെ കുഞ്ഞുമകള്‍ക്ക് ഉഗ്രനൊരു സര്‍പ്രൈസ് ഒരുക്കിയ അച്ഛന്റേതാണ് ആ വീഡിയോ. ‘നിനക്കെന്റെ വാലന്റൈന്‍ ആകാമോ’ എന്ന പ്ലക്കാര്‍ഡുമായി മകള്‍ക്ക് മുമ്പില്‍ ചുമപ്പ് ബലൂണുകളും പിടിച്ചുനില്‍ക്കുന്ന ആ ആച്ഛന്‍ തന്നെയാണ് ഈ വാലന്റൈന്‍ദിനത്തിലെ താരം. പിന്നീടവര്‍ ഷോപ്പിംഗിന് പോകുന്നതും ഭക്ഷണം കഴിക്കുന്നതും ദിവസം മുഴുവന്‍ ആഘോഷിക്കുന്നതുമെല്ലാം വീഡിയോയില്‍ ഉണ്ട്.
ചാരിസ് ലെയ്ന്‍ എന്ന വനിതയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. എന്റെ ഭാവി മകള്‍ക്കും ഇതുപോലൊരു അച്ഛനെ കിട്ടണേ എന്ന് പ്രാര്‍ത്ഥിക്കുകയാണെന്ന അടിക്കുറിപ്പോടെയാണ് ചാരിസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Discussion about this post