തങ്ങൾക്ക് പെൺകുഞ്ഞ് പിറന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ച് പ്രശസ്ത സംവിധായകനും നടനുമായ ബേസിൽ ജോസഫ്. തങ്ങളുടെ സന്തോഷത്തിന്റെ പ്രതീകം വന്നെത്തിയ വിവരം അറിയിക്കുന്ന സന്തോഷമുണ്ടെന്ന് ബേസിൽ ജോസഫ് പറഞ്ഞു. ഭാര്യയ്ക്കും കുഞ്ഞിനും ഒപ്പമുള്ള ചിത്രവും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
” ഞങ്ങളുടെ സന്തോഷത്തിന്റെ പ്രതീകം വന്നെത്തിയ വിവരം എല്ലാവരെയും അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ഹോപ്പ് എലിസബത്ത് ബേസിൽ, അവൾ ഞങ്ങളുടെ ഹൃദയം കവർന്നുകഴിഞ്ഞു. മകളോടുള്ള സ്‌നേഹം ഇപ്പോൾ ഞങ്ങളെ വളരെ മുകളിൽ എത്തിച്ചിരിക്കുകയാണ്. അവളുടെ വളർച്ചയും അവളിലൂടെ ലോകത്തെ കാണാനും കാത്തിരിക്കാനാകുന്നില്ല ” ബേസിൽ ജോസഫ് കുറിച്ചു.
Discussion about this post