അഗർത്തല : ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ജമ്മു കശ്മീരിൽ അവധി ആഘോഷിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീരിലെ ഗുൽമാർഗിൽ സികൈയിംഗ് നടത്താൻ വേണ്ടി പോയതായിരുന്നു രാഹുൽ. ത്രിപുരയിൽ ബിജെപിയെ ഭരണത്തിൽ നിന്ന് താഴെയിറക്കാൻ സിപിഎമ്മും കോൺഗ്രസും ചേർന്ന് പഠിച്ച പണി പതിനെട്ടും പയറ്റുന്നതിനിടെയാണ് രാഹുലിന്റെ മഞ്ഞിൽ കളിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവരുന്നത്.
ഒരു തികഞ്ഞ അഭ്യാസിയെപ്പോലെ സ്‌കൈയിംഗ് ചെയ്യുന്ന രാഹുലിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചു. കോൺഗ്രസിന് നിർണായകമായ ത്രിപുര തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കോൺഗ്രസിന്റെ ഒരു മുതിർന്ന നേതാവ് പോലും എത്താതിരുന്നത് വിവാദമായിരുന്നു. രാഹുൽ ഗാന്ധിയെ ഉൾപ്പെടെ പ്രചാരണത്തിന് ക്ഷണിച്ചിരുന്നുവെന്നും എന്നാൽ ആരും വന്നില്ലെന്നും പാർട്ടി നേതാക്കൾ ഉൾപ്പെടെ കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ രാഹുൽ എവിടെ എന്ന ചോദ്യങ്ങൾ ഉയർന്നെങ്കിലും ആർക്കും മറുപടി ഉണ്ടായിരുന്നില്ല.
പാർലമെന്റിലെ ബജറ്റ് അവതരണത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ എത്തിയത്. ഇവിടെ നേതാവിന് വേണ്ടി പ്രത്യേക സുരക്ഷയൊരുക്കിയിരുന്നു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കഴിഞ്ഞ മാസം രാഹുൽ കശ്മീരിലെത്തിയിരുന്നു. ശ്രീനഗറിലാണ് യാത്ര അവസാനിച്ചത്. ഇതിന് പിന്നാലെ സഹോദരി പ്രിയങ്ക വാദ്രയുമായി മഞ്ഞിൽ കളിക്കുകയും ചെയ്തിരുന്നു. ഈ ഓർമ്മകൾ വീണ്ടും പുതുക്കാനാണോ രാഹുൽ കശ്മീരിലേക്ക് പോയത് എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്.
As a reward, Rahul Ji treating himself to a perfect vacation in Gulmarg after successful #BharatJodoYatra.#RahulGandhi@RahulGandhi pic.twitter.com/DDHCDluwCC
— Farhat Naik (@Farhat_naik_) February 15, 2023
ത്രിപുരയിൽ അറുപത് സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞൈടുപ്പ് നടക്കുന്നത്. 3327 പോളിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഉടനീളമായി ഒരുക്കിയിരിക്കുന്നത്. 28 ലക്ഷത്തോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 400 കമ്പനി സിഎപിഎഫ് , 9000 ത്രിപുര സ്റ്റേറ്റ് റൈഫിൾസ് , 6000 പോലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
Discussion about this post