ബംഗലൂരു: രാമനഗര ജില്ലയിൽ ശ്രീരാമ ക്ഷേത്രം നിർമ്മിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സംസ്ഥാന ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നിർണായക പ്രഖ്യാപനം നടത്തി. സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്കും മഠങ്ങൾക്കുമായി ബജറ്റിൽ 1000 കോടി രൂപ വകയിരുത്തുന്നതായും ബൊമ്മൈ പറഞ്ഞു.
ആഞ്ജനേയ സ്വാമിയുടെ ജന്മസ്ഥലമായ കൊപ്പൽ ജില്ലയിലെ അഞ്ജനാദ്രിയിൽ ഭക്തജനങ്ങൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. തീർത്ഥാടക ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അഞ്ജനാദ്രിക്ക് വേണ്ടി 100 കോടി രൂപ നൽകും.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയിൽ രാമനഗരത്തിൽ ക്ഷേത്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് വികസന സമിതിയെ നിയോഗിക്കാൻ മന്ത്രി അശ്വത്ഥ് നാരായണൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വാനര രാജൻ സുഗ്രീവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് രാമനഗരത്തിലെ രാമദേവര ബെട്ട എന്നാണ് വിശ്വാസം. സപ്തർഷികൾ ആരാധന നടത്തിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന രാമനഗരം ദക്ഷിണേന്ത്യയുടെ അയോധ്യ എന്നാണ് അറിയപ്പെടുന്നത്.
Discussion about this post