ബംഗളൂരു: പ്രശസ്ത തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് ആർഎസ്എസിനെ കുറിച്ച് ഒരുക്കുന്ന തിരക്കഥയെ കുറിച്ച് പ്രതികരിച്ച് മകനും സംവിധായകനുമായ എസ്എസ് രാജമൗലി. ഈ കഥ സംവിധാനം ചെയ്യാൻ സാധിച്ചാൽ അതൊരു ബഹുമതിയായി ഞാൻ കണക്കാക്കുന്നുവെന്നും തിരക്കഥ വായിച്ച് കരഞ്ഞുപോയെന്നും എസ്എസ് രാജമൗലി പറഞ്ഞു.
തനിക്ക് ആർഎസ്എസ് എന്ന സംഘടനയെക്കുറിച്ച് അത്ര അറിവില്ല. ഈ സംഘടനയെക്കുറിച്ച് ധാരാളം കാര്യങ്ങൾ കേട്ടിട്ടുണ്ട്. പക്ഷേ അത് എങ്ങനെ രൂപപ്പെട്ടു, അവരുടെ ആശയങ്ങൾ എന്തൊക്കെയാണ്, ആ സംഘടന എങ്ങനെ വികസിച്ചു, തുടങ്ങിയ കാര്യങ്ങളൊന്നും തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ അച്ഛന്റെ സ്‌ക്രിപ്റ്റ് വായിച്ച് അങ്ങേയറ്റം വികാരഭരിതനായി. ആ തിരക്കഥ വായിക്കുന്നതിനിടെ താൻ പലതവണ കരഞ്ഞു, പക്ഷേ തിരക്കഥയിലെ ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണെന്ന് എസ്എസ് രാജമൗലി കൂട്ടിച്ചേർത്തു.
ആർഎസ്എസിനെ കുറിച്ചുള്ള കഥ താൻ സംവിധാനം ചെയ്യുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് രാജമൗലി പറഞ്ഞു. അച്ഛൻ ആർക്കുവേണ്ടിയാണ് തിരക്കഥ എഴുതുന്നത് എന്ന കാര്യം അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കഥ സംവിധാനം ചെയ്യാൻ തനിക്ക് അഭിമാനമുണ്ട്. ബഹുമതിയായി കണക്കാക്കുന്നു. വളരെ മനോഹരമായതും, മാനുഷികവും വൈകാരികവുമായ കഥയാണ്. ഈ കഥക്ക് എത്രത്തോളം ചലനം സൃഷ്ടിക്കാൻ ആകും എന്ന കാര്യം അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിജയേന്ദ്ര പ്രസാദ് തന്നെയാണ് ആർആർആറിന്റെ തിരക്കഥയും ഒരുക്കിയത്. മകൻ എസ്എസ് രാജമൗലിയുടെ മിക്കവാറും എല്ലാ സിനിമകൾക്കും തിരക്കഥ ഒരുക്കിയത് അദ്ദേഹം ആണ്.
Discussion about this post