മുംബൈ: അര്‍ജന്റീന ഫുട്ബോള്‍ താരം ലയണല്‍ മെസ്സി ടാറ്റ മോട്ടോര്‍സിന്റെ ബ്രാന്‍ഡ് അംബാസിഡറാകും. ആദ്യമായാണ് മെസ്സി ഒരു ഇന്ത്യന്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാകുന്നത്.
ഭാരതീയ രീതിയില്‍ കൈകൂപ്പി നമസ്തേ പറയുന്ന മെസ്സിയുടെ പരസ്യം ഇതിനകം ടാറ്റ് കമ്പനി പുറത്ത് വിട്ടു
ഇന്ത്യയിലും വിദേശ മാര്‍ക്കറ്റിലും ടാറ്റയുടെ പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ പ്രചാരംവര്ധിപ്പിക്കുകയാണ്ലക്ഷ്യം. കമ്പനി മെസ്സിയുമായി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പ് വെച്ചു. 70 വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാവുന്ന മെസ്സി മൂന്ന് യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ മെഡല്‍ നേടിയ കളിക്കാരനാണ്.
ഇന്ത്യയിലെ സെലിബ്രിറ്റികള്‍ ഒരേ സമയം 20-25 കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡര്മാരണ്. ക്രിക്കറ്റില്‍ നിന്നും ബോളിവുഡില്‍ നിന്നുമല്ലാത്ത ഒരാളായിരുന്നു വേണ്ടിയിരുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത എന്നാല്‍ എല്ലാവര്ക്കും പരിചിതമായ മുഖം-പാസഞ്ചര്‍ വെഹിക്കിള്‍ യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക്ക് പറഞ്ഞു.
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ടാറ്റ മോട്ടോര്‍സിന്റെ നഷ്ടപ്പെട്ട സ്ഥാനം തിരിച്ച് പിടിക്കാന്‍ ആദ്യമായി മെസ്സി മാറ്റത്തിന്റെ പ്രതിനിധിയാവുമെന്നാണ് കമ്പനി കരുതുന്നത്. ഒപ്പം പുതിയ പ്രോഡക്റ്റുകളും വിപണന പദ്ധതികളും കസ്റ്റമര്‍ സര്‍വീസുകളും കമ്പനിയുടെ അജഡയിലുണ്ട്.
Discussion about this post