ലഖ്നൗ: ഉത്തർ പ്രദേശിൽ മുൻ ഗ്രാമമുഖ്യനായിരുന്ന ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ആസൻവാർ സ്വദേശി സുരേഷ് വർമയാണ് കൊല്ലപ്പെട്ടത്. ഒരു കേസിൽ സുഹൃത്തിനെ ജാമ്യത്തിൽ ഇറക്കിയ ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് സുരേഷ് വർമ ആക്രമിക്കപ്പെട്ടത്.
സുഹൃത്തായ ദേവ് കുമാർ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിൽ ഇരിക്കുകയായിരുന്നു സുരേഷ്. ഈ സമയം പിന്നാലെ ബൈക്കിൽ വന്ന അക്രമികളിൽ ഒരുവൻ സുരേഷിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ സുരേഷ് തത്ക്ഷണം മരിച്ചു.
ദേവ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ 3 പേർക്കെതിരെ പോലീസ് കേസെടുത്തു. ഇതിൽ 2 പേർ അറസ്റ്റിലായി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Discussion about this post