ബംഗളൂരു : സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞു. കർണാടകയിലെ മടിക്കരയിൽ കൊഡഗ് ജില്ലയിലെ സോംവാർപേട്ട് താലൂക്കിലെ എളനീര്ഗുണ്ടി എസ്റ്റേറ്റിലാണ് സംഭവം.
നിഡ്ത റിസർവ് വനത്തിൽ നിന്ന് എസ്റ്റേറ്റിലേക്ക് പ്രവേശിച്ച പിടിയാനയാണ് ചരിഞ്ഞത്. പ്രദേശത്ത് ഉപയോഗിക്കാതെ കിടന്നിരുന്ന സിമന്റ് സെപ്റ്റിക് ടാങ്കിലേക്കാണ് ആന വീണത്. ആനയുടെ ജഡം കുഴിയിൽ നിന്ന് മാറ്റി. പോസ്റ്റ്‌മോർട്ടം നടത്തിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.
Discussion about this post