പാലക്കാട് : ഓട്ടോറിക്ഷയിൽ കുഞ്ഞിന് ജന്മം നൽകി യുവതി. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. കാഞ്ഞിരപ്പുഴ സ്വദേശി പ്രീതയാണ് ഓട്ടോറിക്ഷയിൽ പ്രസവിച്ചത്. ഇന്ന് രാവിലെ പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
ഫെബ്രുവരി 28 നാണ് യുവതിക്ക് ഡോക്ടർ ഡേറ്റ് നൽകിയിരുന്നത്. എന്നാൽ രാവിലെ പത്ത് മണിയോടെ ഇവർക്ക് പ്രസവ അനുഭവപ്പെട്ടു. തുടർന്ന് ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഓട്ടോറിക്ഷയിൽ പ്രസവിച്ചത്.
അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു. നിലവിൽ ഇവർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.












