Tuesday, January 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article

അദ്ദേഹത്തേക്കാൾ വലിയൊരു ഭക്തനുണ്ടോ? സന്യാസിയുണ്ടോ,വീര പുരുഷനുണ്ടോ ?സ്വാമി വിവേകാനന്ദൻ ശിവാജിയെക്കുറിച്ച് പറഞ്ഞത്

പ്രേം ശൈലേഷ്

by Brave India Desk
Feb 19, 2023, 06:38 pm IST
in Article
Share on FacebookTweetWhatsAppTelegram

 

സ്വാമി വിവേകാനന്ദൻ്റെ ചുണ്ടുകളിൽ നിന്നും ഇത്തരമൊരു ഗാനം പാടി കേട്ടത് അത്യധികം ഞെട്ടലോടെയാണ് ഒരു മറാത്തി ഡോക്ടർ കൂടിയായ എം.ബി. നഞ്ജഡ റാവു ഉൾക്കൊണ്ടത്.അദ്ദേഹം, താൻ കേൾക്കുന്നത് ശരിയാണോ എന്നറിയാൻ ഒന്നുകൂടി സ്വാമി പാടുന്ന പാട്ടിനെ ശ്രദ്ധിക്കാൻ തുടങ്ങി.

Stories you may like

സോമനാഥന്റെ ഇതിഹാസം നാശത്തിന്റെ കഥയല്ല, ഭാരതമാതാവിന്റെ ദശലക്ഷക്കണക്കിന് മക്കളുടെ ആത്മാഭിമാനത്തിന്റെ ഇതിഹാസം; പ്രധാനമന്ത്രി എഴുതുന്നു

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

താൻ കേട്ടതിൽ തെറ്റായി ഒന്നുമില്ല.ഛത്രപതി ശിവാജിയെക്കുറിച്ചാണ് സ്വാമികൾ പാടുന്നത്. ശെടാ ഇതെന്ത് മറി മായം എന്ന മട്ടിലായിരുന്നു റാവു.മടിച്ച് മടിച്ച് ഒടുവിൽ ,അദ്ദേഹം സ്വമികളോട് ചോദിച്ചു;

“സ്വാമി,അങ്ങ് ഇപ്പോൾ പാടിയ പാട്ടിൽ ഞാൻ കേട്ടത് പ്രകാരം ശിവാജിയെ അങ്ങ് പുകഴ്ത്തുകയാണ് ചെയ്യുന്നത്. അങ്ങയിൽ നിന്നും ഞാൻ അത് പ്രതീക്ഷിച്ചില്ല. ഞാൻ വായിച്ച ചരിത്രങ്ങളിൽ നിന്നും പഠനങ്ങളിൽ നിന്നും ഈ ശിവാജി ഒരു നെറിയില്ലാത്ത, കള്ളനും കൊലപാതകിയുമാണ്. അങ്ങനെയൊരാളെ അങ്ങ് പുകഴ്ത്തി പാടുന്നത് ശരിയാണോ?”

സ്വാമിജി ആസ്വദിച്ച് മൂളിയിരുന്ന ആ പാട്ട് നിർത്തി..തൊട്ടടുത്ത നിമിഷം അത്യധികം ക്രൂദ്ധനായി നഞ്ജഡയുടെ നേർക്ക് അലറി.

“ഡോക്ടർ,ഇത് നിങ്ങൾക്ക് ആകെ നാണക്കേടാണ്. നിങ്ങളൊരു മറാത്തികൂടിയാണ്.എന്നിട്ടും ഭാരതത്തിൻ്റെ കഴിഞ്ഞുപോയ 300 വർഷ കാലയളവിൽ പിറവിക്കൊണ്ട ആ മഹാനായ ചക്രവർത്തിയെക്കുറിച്ച് നിങൾ ഇങ്ങനെയാണോ മനസ്സിലാക്കിയിരിക്കുന്നത്??

ശിവാജി ദൈവതുല്യനായ അവതാര പുരുഷനാണ്, ഹിന്ദു ധർമ്മത്തിൻ്റെ സംരക്ഷകൻ, മ്ലേച്ഛൻമാരുടെ അധർമ്മ പ്രവർത്തികൾക്ക് എതിരെ പോരാടുവാനായി ജന്മമെടുക്കുവാൻ പോകുന്നവൻ, അധർമ്മത്തെ തകർത്തത് ധർമ്മം പുനസ്ഥാപിക്കാൻ അവതരിക്കുന്നവൻ എന്നൊക്കെ അദ്ദേഹത്തിൻ്റെ ജനനത്തേക്കുറിച്ച് അദ്ദേഹം ജനിക്കുന്നതിനും മുൻപ് തന്നെ പ്രവചനങ്ങളുണ്ടായിരുന്നു. ഋഷിവര്യന്മാരും സന്യാസിമാരും ആ ജന്മ മുഹൂർത്തത്തിന് വേണ്ടി ആഹ്ളാദത്തോടെ കാത്തിരുന്നു. ശിവൻ്റെ അവതാരം തന്നെയായിരുന്നു ശിവാജി. നിങ്ങളോട് യാതൊരുവിധ ഇഷ്ടമോ സ്നേഹമോ ഇല്ലാത്ത,ഈ രാഷ്ട്രത്തിൻ്റെ സംസ്കാരവും, പാരമ്പര്യവും,ആചാരാനുഷ്ഠാനങ്ങളിലും ഒന്നും ബഹുമാനമില്ലാത്ത വിദേശികൾ എഴുതിയ ചരിത്രം വായിച്ചാണോ നിങ്ങൾ ശിവാജിയെ മനസ്സിലാക്കിയിരിക്കുന്നത്??”

വിവേകാനന്ദ സ്വാമികൾ സ്വരം കടുപ്പിച്ച്, ഗാംഭീര്യത്തോടെയും അഭിമാനത്തോടെയും തുടർന്നു ;

“ശിവാജിയേക്കാൾ വലിയൊരു ഭക്തനുണ്ടോ? സന്യാസിയുണ്ടോ,വീര പുരുഷനുണ്ടോ?മറ്റൊരു ചക്രവർത്തിയുണ്ടോ?നമ്മുടെ ഇതിഹാസങ്ങളിൽ വർണിച്ചിരിക്കുന്ന ശ്രേഷ്ഠനായ രാജാവിൻ്റെ സാക്ഷാത്ക്കാരമാണ് ശിവാജി.ഈ രാഷ്ട്രത്തിൻ്റെ യഥാർത്ഥ പ്രഞ്ജ തിരിച്ചറിഞ്ഞ ഭാരതത്തിൻ്റെ യഥാർത്ഥ പുത്രൻ. ഇന്നല്ലെങ്കിൽ നാളെ,ചിന്നിക്കിടക്കുന്ന ഈ നാട്ടുരാജ്യങ്ങൾ കേന്ദ്രീകൃതമായ ഒരു മേൽക്കോയ്മയ്ക്ക് കീഴിൽ അഖണ്ഡഭാരതമാകണം എന്നത് നമുക്ക് കാണിച്ച് തന്നത് ശിവാജിയാണ്..”

ഇത്രയും ലളിതമായി,അതേ സമയം ഇത്രയും ശക്തമായി ഛത്രപതി ശിവാജിയെ മറ്റാരും സ്വാമി വിവേകാനന്ദനോളം വർണിച്ചിട്ടില്ല.. ഇനി അതിന് കഴിയുകയുമില്ല.അതിന് കാരണം സ്വാമി വിവേകാനന്ദനെപ്പോലെ ഇനിയൊരാൾക്ക് ഈ രാഷ്ട്രത്തെ സ്നേഹിക്കാൻ കഴിയില്ല..ഈ രാഷ്ട്രത്തെ അത്രയേറെ ജീവനായി കണ്ട് ഹൃദയത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയവർക്ക് മാത്രമേ ശിവാജി ആരാണെന്ന് തിരിച്ചറിയുവാൻ കഴിയുകയുള്ളൂ. വിവേകാനന്ദ സ്വാമികളെ പോലെ ഈ രാജ്യത്തെ അത്രയേറെ സ്നേഹിച്ച മറ്റൊരാൾ ഇല്ല.. ഇനി ഉണ്ടാകുവാൻ പോകുന്നുമില്ല. ഛത്രപതി എന്തായിരുന്നുവെന്നും ഈ രാജ്യത്തിൻ്റെ ചരിത്രത്തിൽ അദേഹത്തിൻ്റെ സ്വാധീനം എന്തെന്നും മറ്റാരേക്കാളും സ്വാമിക്ക് അറിയാമായിരുന്നു.അതുകൊണ്ടാണ് അദേഹം കോപിഷ്ടനായത്, അതുകൊണ്ടാണ് അദേഹത്തിൻ്റെ വാക്കുകൾ ശിവാജിയെ പൂജിച്ചത്. അതുകൊണ്ടാണ് ആ ചുണ്ടുകൾ ശിവാജിയെ കുറിച്ച് പാടിയത്.
വിവേകാനന്ദ സ്വാമികൾ പാടിയ പാട്ടിൻ്റെ വരികൾ ഇങ്ങനെയായിരുന്നു;

“ദാവാ ഡ്രുംധന്ധ് പർ, ചീതാ മൃഗ് ജുന്ധ് പർ

ഭൂഷൺ വിതുന്ധ് പർ,
ജൈസെ മൃഗരാജ് ഹേയ്

തേജ് തം അംസ് പർ, കൻഹാ ജിമി കംസ് പർ

തയോ മ്ലേഛ ബൻസ് പർ, ഷേർ ശിവരാജ് ഹേ”

“കാട്ടു മരങ്ങളിൽ കാട്ടു തീയുടെ പ്രഭാവം പോലെ,

മാൻ കൂട്ടത്തിൽ പുള്ളി പുലി ചെലുത്തുന്ന പ്രഭാവം പോലെ,

ആനക്കൂട്ടത്തിൽ കടുവ ചെലുത്തുന്ന പ്രഭാവം പോലെ,

രാത്രിയുടെ ഇരുട്ടിൽ സൂര്യന്റെ പ്രഭാവം പോലെ,
കംസന്റെ മേലുള്ള കൃഷ്ണന്റെ പ്രഭാവം പോലെ,
മ്ലേച്ഛ സംഘങ്ങളിൽ ശിവാജിയുടെ പ്രഭാവം അങ്ങനെയായിരുന്നു….”

Share16TweetSendShare

Latest stories from this section

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

Discussion about this post

Latest News

ഐഎസ്ഐയെ തള്ളി ലഷ്കർ; ഭീകരർക്കിടയിൽ കലാപം, പാക് സെെന്യം സംരക്ഷിച്ചില്ലെന്ന് പരാതി

ഐഎസ്ഐയെ തള്ളി ലഷ്കർ; ഭീകരർക്കിടയിൽ കലാപം, പാക് സെെന്യം സംരക്ഷിച്ചില്ലെന്ന് പരാതി

കുംഭമേളക്കെതിരെ സർക്കാർ ; ഒരുക്കങ്ങൾ തടഞ്ഞു

കുംഭമേളക്കെതിരെ സർക്കാർ ; ഒരുക്കങ്ങൾ തടഞ്ഞു

ഹഖ്’ തരംഗമാകുന്നു; എന്തായിരുന്നു ഭാരതത്തെ ഉലച്ച ഷാ ബാനു കേസ്? നീതി നിഷേധത്തിന്റെ ചരിത്രം!

ഹഖ്’ തരംഗമാകുന്നു; എന്തായിരുന്നു ഭാരതത്തെ ഉലച്ച ഷാ ബാനു കേസ്? നീതി നിഷേധത്തിന്റെ ചരിത്രം!

“പാകിസ്താൻ പിഴവ് വരുത്തിയിരുന്നെങ്കിൽ കളി മാറിയേനെ”; ഇന്ത്യൻ സൈന്യം കറാച്ചി വരെ എത്തുമായിരുന്നു; ആർമി ചീഫ്!

“പാകിസ്താൻ പിഴവ് വരുത്തിയിരുന്നെങ്കിൽ കളി മാറിയേനെ”; ഇന്ത്യൻ സൈന്യം കറാച്ചി വരെ എത്തുമായിരുന്നു; ആർമി ചീഫ്!

വിസയില്ലാതെ ജർമ്മനി കടക്കാം; മോദി-മെർസ് കൂടിക്കാഴ്ചയിൽ ഭാരതത്തിന് വമ്പൻ നേട്ടം!

വിസയില്ലാതെ ജർമ്മനി കടക്കാം; മോദി-മെർസ് കൂടിക്കാഴ്ചയിൽ ഭാരതത്തിന് വമ്പൻ നേട്ടം!

ട്വിസ്റ്റ്‌! ബംഗാളിലെ ബി‌എൽ‌ഒ ആത്മഹത്യയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ട്വിസ്റ്റ്‌! ബംഗാളിലെ ബി‌എൽ‌ഒ ആത്മഹത്യയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ഗ്രീൻലാൻഡിനെ 51-ാമത്തെ സംസ്ഥാനമാക്കാൻ നീക്കവുമായി യുഎസ് ; പ്രതിനിധി സഭയിൽ ബിൽ അവതരിപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി

ഗ്രീൻലാൻഡിനെ 51-ാമത്തെ സംസ്ഥാനമാക്കാൻ നീക്കവുമായി യുഎസ് ; പ്രതിനിധി സഭയിൽ ബിൽ അവതരിപ്പിച്ച് റിപ്പബ്ലിക്കൻ പാർട്ടി

പശ്ചിമ ബംഗാളിൽ നിപ ; 2 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു ; ജാഗതാ നിർദേശം

പശ്ചിമ ബംഗാളിൽ നിപ ; 2 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു ; ജാഗതാ നിർദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies