ഫാഷൻ മേഖലയിൽ പലർക്കും പല ഇഷ്ടങ്ങളാണെങ്കിലും സ്ത്രീകൾക്ക് വളരെ പെട്ടെന്ന് പ്രിയങ്കരമായി മാറിയ ഒരു വസ്ത്രമാണ് പലാസോ. ധരിക്കാൻ വളരെ എളുപ്പമായതും എന്നാൽ നോട്ടത്തിൽ സ്റ്റൈലിഷ് ആയതും കൊണ്ടാണ് മിക്ക സ്ത്രീകളും ഇത് തിരഞ്ഞെടുക്കുന്നത്. ഓഫീസിലേക്കാണെങ്കിലും വിവാഹ പരിപാടികൾക്കാണെങ്കിലും ഇവ ധരിക്കാവുന്നതാണ്. ചൂടുകാലത്താണെങ്കിൽ ഇതിനോടുള്ള പ്രിയം വർദ്ധിക്കും.
പലപല മെറ്റീരിയലുകൾ കൊണ്ട് നിർമ്മിച്ച പലാസോ പാന്റുകൾ ഇന്ന് വിപണിയിലുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി ചാക്ക് കൊണ്ട് നിർമ്മിച്ച പലാസോയാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചാക്ക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്ന് കേൾക്കുമ്പോൾ വില വളരെ കുറവായിരിക്കും എന്നാണ് പലരും പ്രതീക്ഷിക്കുക. എന്നാൽ ഈ പ്രതീക്ഷകളെല്ലാം പൂർണ്ണമായും തെറ്റിയിരിക്കുകയാണ്. 60,000 രൂപയാണ് ഈ പലാസോയുടെ വില.
സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന ചാക്ക് തന്നെയാണ് ഈ പലാസോ നിർമ്മിക്കാനും ഉപയോഗിച്ചിരിക്കുന്നത്. ചാക്കിലുള്ള പ്രിന്റ് പോലും മാറ്റാതെ അതിനെ ഒരു ഫാഷനാക്കിയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
എന്തായാലും വീഡിയോ വൈറലായതോടെ പ്രതികരണങ്ങളുമായി നിരവധി പേർ എത്തുന്നുണ്ട്. ഇത്രയും വിലയൊക്കെ നൽകി ആരെങ്കിലും ഈ ചാക്ക് വാങ്ങുമോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.













Discussion about this post