കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് എത്തുന്നത് കനത്ത പോലീസ് സുരക്ഷയിൽ. ജില്ലയിൽ നടക്കുന്ന വിവിധ പരിപാടികളിൽ പിണറായി വിജയൻ ഇന്ന് പങ്കെടുക്കും. കാസർകോടിന് പുറമെ നാല് ജില്ലകളിൽ നിന്നായി 911 പോലീസുകാരേയും പതിനാല് ഡിവൈഎസ്പിമാരേയുമാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
കാസർകോട് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്കാണ് മേൽനോട്ട ചുമതല. ഇന്നലെ കോഴിക്കോട് ഉണ്ടായ പ്രതിഷേധ പരിപാടികൾ കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കാനും സാധ്യതയുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ, കെഎസ്ടിഎ സംസ്ഥാന സമ്മേളനം എന്നിവയാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രധാന പരിപാടികൾ.
Discussion about this post