ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പിതാവിനെയും അവഹേളിച്ച കോൺഗ്രസ് വക്താവ് പവൻ ഖേരയ്‌ക്കെതിരെ പരാതി പ്രവാഹം. ഉത്തർപ്രദേശിലെ ബിജെപി എംഎൽസി മുകേഷ് ശർമ്മയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഹസ്രത്ത് ഗഞ്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മുകേഷ് ശർമ്മയ്ക്ക് പുറമെ നിരവധി പേർ പവൻ ഖേരയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവിനെ അദാനിയുടെ പിതാവുമായി ബന്ധപ്പെടുത്തിയാണ് പവൻ ഖേര പരിഹസിച്ചത്. ഇതിൽ ജനങ്ങൾക്ക് കടുത്ത പ്രതിഷേധമുണ്ടെന്നും പരാമർശം കുറ്റകരമാമെന്നും പരാതി നൽകിയ മുകേഷ് ശർമ്മ വ്യക്തമാക്കി.
നരേന്ദ്ര ദാമോദർ മോദിയെന്നതിനെ തെറ്റിച്ച് നരേന്ദ്ര ഗൗതമദാസ് മോദിയെന്ന് അഭിസംബോധന ചെയ്യുകയായിരുന്നു. ”നരസിംഹ റാവുവിന് ജെപിസി രൂപീകരിക്കാമെങ്കിൽ, അടൽ ബിഹാരി വാജ്‌പേയിക്ക് ജെപിസി രൂപീകരിക്കാമെങ്കിൽ നരേന്ദ്ര ഗൗതമദാസ് മോദിയ്ക്ക്.. ക്ഷമിക്കണം, ദാമോദർദാസ് മോദിക്ക് എന്താണ് പ്രശ്നം?” എന്ന് ഖേര ചോദിച്ചു.
തുടർന്ന് വ്യക്തതയ്ക്കായി പ്രധാനമന്ത്രിയുടെ പേര് ദാമോദർ ദാസെന്നാണോ അതോ ഗൗതമ ദാസെന്നാണോ എന്നും ഖേര സഹപ്രവർത്തകനോട് ചോദിക്കുകയായിരുന്നു. ശേഷം മാധ്യപ്രവർത്തകരോട് ‘അദ്ദേഹത്തിന്റെ പേര് ദാമോദർ ദാസെന്നാണ്, എന്നാൽ പ്രവർത്തി ഗൗതമ ദാസിന്റേതാണെന്നും’ ഖേര പരാമർശിച്ചു.
Discussion about this post