ന്യൂഡൽഹി: ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ത്രിപുരയിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ഭാര്യക്കൊപ്പം ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ സൂര്യകുമാർ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.
https://twitter.com/surya_14kumar/status/1627956330660265986?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1627956330660265986%7Ctwgr%5E3188696d08c3f62f049d8a4701580abdc52c0667%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.india.com%2Fsports%2Fsuryakumar-yadav-visits-tirumala-venkateswara-temple-in-tripura-ahead-of-3rd-test-against-australia-5908838%2F
നിലവിൽ ലോകത്തിലെ ഒന്നാം നമ്പർ ട്വന്റി 20 ബാറ്റ്സ്മാനാണ് സൂര്യകുമാർ യാദവ്. ഓസ്ട്രേലിയക്കെതിരെ നാഗ്പൂരിൽ നടന്ന ഒന്നാം ടെസ്റ്റിലായിരുന്നു സൂര്യകുമാറിന്റെ ടെസ്റ്റ് അരങ്ങേറ്റം. പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ടീമിലും ഏകദിന പരമ്പരയ്ക്കുള്ള ടീമിലും സൂര്യകുമാറിനെ ബിസിസിഐ നിലനിർത്തിയിട്ടുണ്ട്.
ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യൻ താരങ്ങൾ ഇടവേളയിൽ കുടുംബാംഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കുകയാണ്. മാർച്ച് 1 മുതൽ ഇൻഡോറിലെ ഹോൽക്കർ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്നാം മത്സരം.
Discussion about this post