ഇസ്ലാമാബാദ്: പാകിസ്താനിലെ സർവ്വകലാശാലയുടെ ചോദ്യപേപ്പർ വിവാദമാകുന്നു. ഇസ്ലാമാബാദ് ആസ്ഥാനമായ COMSATS സർവ്വകലാശാലയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് വേണ്ടി കഴിഞ്ഞ ഡിസംബറിൽ നടത്തിയ പരീക്ഷയുടെ ചോദ്യങ്ങളാണ് വിവാദമായത്. സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗികബന്ധത്തെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താനാണ് ചോദ്യത്തിൽ ആവശ്യപ്പെടുത്തത്.
ചോദ്യപേപ്പർ പുറത്ത് വന്നതോടെ സർവ്വകലാശാല ചാൻസിലറേയും വൈസ് ചാൻസിലറേയും ചോദ്യം ചെയ്യണമെന്ന ആവശ്യം ശക്തമാവുകയാണ്. പാകിസ്താന്റെ പല കോണുകളിൽ നിന്നും പ്രതിഷേധം ഇരമ്പുകയാണ്. ലൈംഗികവൈകൃതമുള്ള അദ്ധ്യാപകരെ പുറത്താക്കണമെന്നാണ് ആവശ്യം.
Shame on you @cuissbc Your pathetic university should be sealed & the perverted teachers should be kicked out. whoever asked this question should be behind bars. How dare you ask this filthy question? #COMSATS #comsatsuniversity pic.twitter.com/Wb3kvOHew2
— Mishi khan (@mishilicious) February 20, 2023
ദയനീയ അവസ്ഥയിലുള്ള സർവ്വകലാശാല അടച്ചുപൂട്ടണമെന്നും ലൈംഗിക വൈകൃതമുള്ള അദ്ധ്യാപകരെ ചവിട്ടി പുറത്താക്കണമെന്നും നടിയും ഗായികയുമായ മിഷി ഖാൻ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ചോദ്യപേപ്പർ തയ്യാറാക്കിയവരെ ഇരുമ്പഴിക്കുള്ളിലാക്കണം. ഇത്ര വൃത്തികെട്ട ചോദ്യം ഉൾപ്പെടുത്താൻ എങ്ങനെ ധൈര്യമുണ്ടായെന്നും അവർ ചോദിച്ചു.
പ്രതിഷേധം കനത്തതോടെ ചോദ്യപേപ്പർ തയ്യാറാക്കിയ അദ്ധ്യാപകനെ സർവ്വകലാശാല പുറത്താക്കുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തുവെന്നാണ് വിവരം. ഖൈർ ഉൾ ബഷർ എന്ന പ്രൊഫസറാണ് ചോദ്യം തയ്യാറാക്കിയതെന്നാണ് വിവരം.
Discussion about this post