Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

മൂത്രത്തിന് നിറം മാറ്റമുണ്ടോ ? ശ്രദ്ധിക്കുക , ഈ രോഗങ്ങളുടെ ലക്ഷണമാകാം

മൂത്രത്തിന്റെ നിറത്തില്‍ ഒരു വ്യക്തിയുടെ ശരീരത്തിനുള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അനവധി സൂചകങ്ങളുണ്ട്.

by Brave India Desk
Feb 22, 2023, 08:25 pm IST
in Health
Share on Facebook
Tweet
WhatsAppTelegram

മാലിന്യവും ശരീരത്തിന് ആവശ്യമില്ലാത്ത അധിക വെള്ളവും പുറന്തള്ളാന്‍ സഹായിക്കുന്നതിലൂടെ വളരെ പ്രധാനപ്പെട്ട ജോലിയാണ് മൂത്രം ശരീരത്തില്‍ നിര്‍വ്വഹിക്കുന്നത്. പുറന്തള്ളപ്പെടുന്നതിന് മുമ്പായി രക്തത്തില്‍ നിന്നും മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന, വൃക്കയടക്കമുള്ള  മൂത്രനാളിയിലൂടെ മൂത്രം കടന്നുപോകുന്നു.

എന്നാല്‍ ശരീരത്തിലെ മാലിന്യം പുറന്തള്ളാന്‍ സഹായിക്കുന്നതിനൊപ്പം നിരവധി രോഗങ്ങളെ കുറിച്ചുള്ള സൂചനകള്‍ നല്‍കാനും കണ്ടെത്താനും മൂത്രം സഹായിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ മൂത്രത്തിന്റെ നിറം നോക്കി ശരീരത്തില്‍ നടക്കുന്നതെന്താണെന്ന് പറയാന്‍ വരെ കഴിയുമെന്നാണ് പറയപ്പെടുന്നത്. ഉദാഹരണത്തിന് കടുംമഞ്ഞ നിറത്തിലാണ് മൂത്രമെങ്കില്‍ അത് ശരീരത്തിലെ ജലാംശക്കുറവിന്റെ അഥവാ നിര്‍ജലീകരണത്തിന്റെ ലക്ഷണമാണ്. അതേസമയം മൂത്രത്തിന് ചുകപ്പ് നിറമുണ്ടെങ്കില്‍ അത് ഒരുപക്ഷേ അര്‍ബുദത്തിന്റെ സൂചനയാകാം. ഇതുപോലെ കഴിക്കുന്ന ഭക്ഷണങ്ങളും മരുന്നുകളും അടക്കം പല കാരണങ്ങള്‍ കൊണ്ട് മൂത്രത്തിന് പിങ്ക്, ബ്രൗണ്‍, പര്‍പ്പിള്‍, വെള്ള തുടങ്ങിയ നിറങ്ങളും കണ്ടുവരാറുണ്ട്.

Stories you may like

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

നമ്മളെയെല്ലാം നിർമ്മിച്ച ആ ഒരൊറ്റ മൂലകം! കാർബണിന്റെ ഈ രഹസ്യം നിങ്ങളറിഞ്ഞിട്ടുണ്ടോ?

നിരവധി അസുഖങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന വളരെ ഉപകാരപ്പെട്ട ഒന്നാണ് മൂത്രമെന്ന് പറയുകയാണ് ന്യൂഡെല്‍ഹിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയിലെ നെഫ്രോളജി, വൃക്ക മാറ്റിവെക്കല്‍ വിഭാഗം പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡോ. അജിത് സിംഗ് നരുല. സാധാരണഗതിയില്‍ മൂത്രത്തിന്റെ നിറം ഇളംമഞ്ഞയായിരിക്കും. ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന യൂറോബിലിനാണ് ഈ മഞ്ഞനിറത്തിന് കാരണം. നമ്മള്‍ കുടിക്കുന്ന വെള്ളത്തിന്റെ തോത് അനുസരിച്ച് മൂത്രത്തിന്റെ നിറം നേര്‍ത്ത മഞ്ഞ നിറം മുതല്‍ കടുംമഞ്ഞ നിറം വരെ ആകാം. നിങ്ങളുടെ ശരീരത്തില്‍ ജലാംശം തീരെ കുറയുമ്പോള്‍, ഉദാഹരണത്തിന് വെയിലത്ത് പണിയെടുത്തതിന് ശേഷമോ മറ്റെന്തെങ്കിലും ജോലി ചെയ്തതിന് ശേഷമോ മൂത്രമൊഴിക്കുമ്പോള്‍ നിറം കടുംമഞ്ഞയായിരിക്കാം. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ വൃക്ക പരമാവധി വെള്ളം വലിച്ചെടുക്കുന്നത് കൊണ്ടാണിത്. അതിനാല്‍ മൂത്രത്തില്‍ സാധാരണയായി കാണുന്ന പിഗ്മെന്റുകള്‍ പൂരിത അളവില്‍ മൂത്രത്തില്‍ കാണപ്പെടുകയും അതുകാരണം മൂത്രം കൂടുതല്‍ മഞ്ഞനിറത്തിലാകുകയും ചെയ്യുന്നു. സമാനമായി ശരീരത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ വെള്ളം നിങ്ങള്‍ കുടിക്കുകയാണെങ്കില്‍ വൃക്ക അധികജലം മൂത്രമായി പുറന്തള്ളുകയും അപ്പോള്‍ പിഗ്മന്റുകള്‍ അപൂരിതമായി മൂത്രത്തിന് നിറമില്ലാതെ അല്ലെങ്കില്‍ ഇളം നിറത്തില്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

മഞ്ഞപ്പിത്തമുള്ളവരിലും മൂത്രത്തിന്റെ നിറം കടുംമഞ്ഞ നിറത്തില്‍ കാണാറുണ്ട്. ബി കോംപ്ലെക്‌സ് വിറ്റാമിനുകള്‍, കുടലിലുണ്ടാകുന്ന അള്‍സറിന് കഴിക്കുന്ന സള്‍ഫസലാസിന്‍ മൂത്രനാളിയിലെ വേദന മാറ്റാന്‍ കഴിക്കുന്ന ഫീനസോപിരിഡിന്‍ തുടങ്ങിയ മരുന്നുകള്‍ കഴിക്കുന്നവരുടെ മൂത്രത്തിന്റെ നിറം കടുംമഞ്ഞയോ ഓറഞ്ചോ ആയി കാണാന്‍ സാധ്യതയുണ്ട്.

വൃക്കയുടെ പ്രവര്‍ത്തനം അറിയുന്നതിന് ഏറ്റവുമാദ്യം നടത്തുന്ന പരിശോധനകളിലൊന്ന് മൂത്ര പരിശോധന ആണ്. മൂത്രത്തിന്റെ നിറം നോക്കി സാധാരണക്കാര്‍ക്ക് പോലും വൃക്കയുടെ പ്രവര്‍ത്തനം വിലയിരുത്താമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വൃക്കയ്ക്ക് ഏതെങ്കിലും രീതിയിലുള്ള അസുഖങ്ങള്‍ ഉണ്ടെങ്കിലും മഞ്ഞപ്പിത്തമുണ്ടെങ്കിലും മൂത്രത്തിന് കടുംമഞ്ഞ നിറമായിരിക്കും. മൂത്രത്തിന് ദുര്‍ഗന്ധമുണ്ടെങ്കില്‍ അത് അണുബാധയുടെ ലക്ഷണമാണ്. ചിലപ്പോഴൊക്കെ മൂത്രത്തിന് ചുവപ്പ് നിറം കാണാറുണ്ട്. മൂത്രത്തില്‍ കല്ല്, അര്‍ബുദം, അണുബാധ എന്നീ കാരണങ്ങളാല്‍ മൂത്രനാളിയില്‍ രക്തസ്രാവമുണ്ടാകുമ്പോഴാണ് അങ്ങനെ സംഭവിക്കുക.

വൃക്കയുടെ അനാരോഗ്യം മാത്രമല്ല, വൃക്കയുടെയും ശരീരത്തിന്റെയും ആരോഗ്യവും മൂത്രത്തിന്റെ നിറത്തില്‍ നിന്ന് മനസിലാക്കാം. നിറമില്ലാത്ത, അല്ലെങ്കില്‍ ഇളംമഞ്ഞ നിറത്തിലുള്ള മൂത്രം വൃക്കയുടെ പ്രവര്‍ത്തനം തൃപ്തികരമാണ് എന്നതിന്റെ സൂചനയാണ്. ബാക്കിയുള്ള എല്ലാ നിറവ്യത്യാസങ്ങളും പ്രത്യേകിച്ച് ചുകപ്പ്, ബ്രൗണ്‍ നിറങ്ങളില്‍ മൂത്രം കാണപ്പെട്ടാല്‍ അത് വളരെ ഗൗരവത്തിലെടുക്കുകയും ചികിത്സ തേടുകയും വേണം.

ചില ഭക്ഷണങ്ങള്‍ കഴിച്ചാലും മൂത്രത്തിന് നിറവ്യത്യാസം ഉണ്ടാകാം. ഉദാഹരണത്തിന് കടുംനിറമുള്ള പച്ചക്കറികള്‍, ചിലയിനം പയറുവര്‍ഗ്ഗങ്ങള്‍, ചില ആന്റിബയോട്ടിക്കുകള്‍ എന്നിവ കഴിച്ചാല്‍ മൂത്രത്തിന്റെ നിറത്തില്‍ മാറ്റമുണ്ടാകും. ഉദാഹരണത്തിന് ബീറ്റ്‌റൂട്ട്, ബ്ലൂബെറി എന്നിവയൊക്കെ കഴിച്ചാല്‍ ആ നിറം മൂത്രത്തിലും പ്രതിഫലിച്ചേക്കാം.

മൂത്രത്തിന്റെ അസ്വാഭാവികത സൂചിപ്പിക്കുന്ന മറ്റുചില ആരോഗ്യപ്രശ്‌നങ്ങള്‍

  • മൂത്രത്തില്‍ കൂടുതല്‍ നുരപോലെ കണ്ടാല്‍ അത് പ്രോട്ടീനിന്റെ സൂചനയാണ്.
  • മൂത്രത്തിന്റെ അളവ് കുറയുന്നത് നിര്‍ജലീകരണത്തിന്റെയോ വൃക്കയുടെ തകരാറിന്റെയോ ലക്ഷണമാകാം.
  • അമിതമായി മൂത്രമൊഴിക്കുന്നത് പ്രമേഹത്തിന്റെ ലക്ഷണമാകാം.
  • ഇടക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രനാളിയില്‍ പൊള്ളുന്നത് പോലെ തോന്നുക എന്നിവയെല്ലാം മൂത്രനാളിയുടെ അണുബാധയുടെ സൂചനയാണ്.
Tags: kidneyUrineUrine ColorUrinary TractKidney Function
Share11
Tweet
SendShare

Latest stories from this section

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

ധൃതി പിടിച്ച് ആഹാരം കഴിക്കാറുണ്ടോ? ഇവർക്ക് പൊതുവായി ഉള്ള ആ 4 വ്യക്തിത്വ സവിശേഷതകൾ

ധൃതി പിടിച്ച് ആഹാരം കഴിക്കാറുണ്ടോ? ഇവർക്ക് പൊതുവായി ഉള്ള ആ 4 വ്യക്തിത്വ സവിശേഷതകൾ

രാവിലെ ഉണർന്ന ഉടൻ ഫോൺ നോക്കുന്നവരാണോ നിങ്ങൾ? മനഃശാസ്ത്രം പറയുന്നത് ഇതാണ്!

രാവിലെ ഉണർന്ന ഉടൻ ഫോൺ നോക്കുന്നവരാണോ നിങ്ങൾ? മനഃശാസ്ത്രം പറയുന്നത് ഇതാണ്!

Discussion about this post

Latest News

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies