തിരുവനന്തപുരം: ഒന്നാം തീയതികളിലെ ഡ്രൈ ഡേ മാറ്റണമെന്ന് സംസ്ഥാന സർക്കാരിനോട് ബാർ ഉടമകൾ. ഒന്നാം തീയതികളിൽ ഡ്രൈ ഡേ ആചരിക്കാനുള്ള തീരുമാനം അശാസ്ത്രീയമാണെന്ന് ബാർ ഉടമകൾ പറഞ്ഞു. മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം ബി രാജേഷ് പങ്കെടുത്ത യോഗത്തിലായിരുന്നു ബാർ ഉടമകൾ വിവിധ ആവശ്യങ്ങൾ മുന്നോട്ട് വെച്ചത്.
നിലവിലുള്ള ബാർ സമയം മാറ്റി രാവിലെ 8.00 മുതൽ രാത്രി 11.00 വരെ ബാറുകൾ തുറക്കാൻ അനുവദിക്കണം. ഐ ടി മേഖലയിലെ ബാറുകൾ നൈറ്റ് ലൈഫ് ഏർപ്പെടുത്തണമെന്നും ബാർ ഉടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
തങ്ങളുടെ ആവശ്യങ്ങൾ മുന്നണിയിലും സർക്കാരിലും ആലോചിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞതായി ബാർ ഉടമകൾ അറിയിച്ചു. സർക്കാരിൽ നിന്നും അനുഭാവപൂർവമുള്ള തീരുമാനം പ്രതീക്ഷിക്കുകയാണെന്നും ബാർ ഉടമകൾ പറഞ്ഞു.
Discussion about this post