ഫ്‌ളോറിഡ: കൊലപാതക വാർത്ത റിപ്പോർട്ട് ചെയ്യുകയായിരുന്ന മാദ്ധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഫ്‌ളോറിഡയിലെ ഒർലാൻഡോയ്ക്ക് സമീപമാണ് സംഭവം. രണ്ട് റിപ്പോർട്ടർമാർക്ക് നേരെയാണ് അക്രമി വെടിയുതിർത്തത്. പിന്നാലെ ഇയാൾ ഒമ്പത് വയസ്സുള്ള ഒരു കുട്ടിയേയും വെടിവച്ച് കൊന്നു. കുട്ടിയുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ കെയ്ത്ത് മെൽവിൻ എന്ന 19കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമമുണ്ടായ രണ്ട് സ്ഥലങ്ങളിലും ഇയാളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് കെയ്ത്തിനെ കസ്റ്റഡിയിലെടുത്തത്. ഈ രണ്ട് കൊലപാതകങ്ങൾക്കും മുൻപ് 20 വയസ്സുള്ള യുവതിയേയും ഉയാൾ വെടിവച്ച് കൊലപ്പെടുത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പരിക്കേറ്റ മാദ്ധ്യമപ്രവർത്തകന്റേയും, കുട്ടിയുടെ അമ്മയുടേയും നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. സ്‌പെക്ട്രം ന്യൂസ് 13 കേബിൾ ടെലിവിഷൻ സ്റ്റേഷന്റെ റിപ്പോർട്ടറും ഫോട്ടോഗ്രാഫറുമാണ് ആദ്യം ആക്രമിക്കപ്പെട്ടത്. കെയ്ത്ത് പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ നിന്നും തോക്കുകളും ആയുധങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. മോഷണം ലക്ഷ്യമിട്ടാകാം പ്രതി എല്ലാവരേയും ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post