ദൗസ: ചെരുപ്പുകൾ കൊണ്ടുപോകാൻ സർക്കാർ ആശുപത്രിയിലെ ആംബുലൻസ് ഉപയോഗിച്ച ഡ്രൈവറെ പുറത്താക്കി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ജയ്പൂരിൽ നിന്ന് ദൗസയിലേക്ക് ചെരുപ്പുകൾ ആംബുലൻസിനുള്ളിലാക്കി കൊണ്ടുപോകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലാകെ വൈറലായിരുന്നു. പിന്നാലെയാണ് ഇയാൾക്കെതിരെ നടപടി എടുത്തത്.
ദൗസ സർക്കാർ ആശുപത്രിയിലെ ആംബുലൻസ് ഡൈവറാണ് ഇയാൾ. ഡ്രൈവറുടെ നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് നടപടി സ്വീകരിച്ചത്. വിഷയം അന്വേഷിക്കാൻ പ്രത്യേക പാനൽ രൂപീകരിച്ചതായി ആശുപത്രിയിലെ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ ഡോ. ശിവറാം മീണ പറഞ്ഞു.
ഗുരുതരവും ന്യായീകരിക്കാനാകാത്തതുമായ കുറ്റകൃത്യമാണിത്. കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം കൂടുതൽ നടപടികളിലേക്ക് നീങ്ങും. ആംബുലൻസ് ഡ്രൈവർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും ശിവറാം മീണ പറഞ്ഞു.
Discussion about this post