ചെന്നൈ: നെറ്റിയിൽ കുറി തൊടുന്നതിനും കയ്യിൽ ചരടുകെട്ടുന്നതിനും വിലക്കേർപ്പെടുത്തി സ്‌കൂൾ പ്രിൻസിപ്പാൾ. ദിണ്ടുഗൽ ആർ.കെ ഗവൺമെന്റ് സ്‌കൂളിലാണ് വിദ്യാർത്ഥികളോടാണ് കുറി തൊട്ടോ ചരട് കെട്ടിയോ എത്തരുതെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ പ്രിൻസിപ്പാളിനെതിരെ ശക്തമായ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്ത് എത്തി.
ചന്ദനം, കുങ്കുമം, ഭസ്മം എന്നിവ ധരിച്ചോ ക്ഷേത്രങ്ങളിൽ നിന്നുള്ള ചരട് കെട്ടിയോ സ്‌കൂളിൽ എത്തരുതെന്നായിരുന്നു പ്രിൻസിപ്പാളിന്റെ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഉത്തരവുണ്ടെന്നും പ്രിൻസിപ്പാൾ കുട്ടികളോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രക്ഷിതാക്കൾ സ്‌കൂളിൽ എത്തി കുട്ടികളെ കുറി തൊടുന്നത് വിലക്കിയത് ചോദ്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംഭവം പുറത്തറിഞ്ഞ്.
എന്തുകൊണ്ടാണ് കുറി തൊടുന്നതിനും ചരട് കെട്ടുന്നതിനും വിലക്ക് ഏർപ്പെടുത്തിയത് എന്ന് രക്ഷിതാക്കൾ പ്രിൻസിപ്പാളിനോട് ചോദിക്കുന്നുതായി വീഡിയോയിൽ കാണാം. സർക്കാരാണ് വിലക്കേർപ്പെടുത്തിയത് എന്നും അത് നടപ്പിലാക്കേണ്ടത് തന്റെ ഉത്തരവാദിത്വം ആണെന്നുമാണ് പ്രിൻസിപ്പാൾ ഇതിന് മറുപടിയായി നൽകുന്നത്. കുറി തൊട്ട് വരരുതെന്ന സർക്കാർ നിർദ്ദേശം വിദ്യാർത്ഥികളോട് പറയുക മാത്രമാണ് ചെയ്തത്. ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ധ്യാപിക പറയുന്നുണ്ട്. രക്ഷിതാക്കളോട് അദ്ധ്യാപിക ആക്രോശിക്കുന്നതായും വീഡിയോയിൽ കാണാം.
Discussion about this post