ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പോകുമ്പോൾ ടിപ്പ് കൊടുക്കുന്നത് പതിവാണ് . പോക്കറ്റിന്റെ കനം അനുസരിച്ചാണ് ടിപ്പും . അത്തരത്തിൽ ഒരു ഉപഭോക്താവ് ഹോട്ടലിലെ ജീവനക്കാരിക്ക് നൽകിയ ടിപ്പ് ആണ് ഇപ്പോൾ വൈറലാകുന്നത് . ഓസ്ട്രേലിയയിലെ ഒരു റെസ്റ്റോറന്റിൽ ലക്ഷങ്ങളാണ് ഒരു ഉപയോക്താവ് വെയിറ്റർക്ക് ടിപ്പ് ആയി നൽകിയിരിക്കുന്നത് നാല് ലക്ഷം ഇന്ത്യന്‍ രൂപയാണ് വെയിറ്ററായ സ്ത്രീക്ക് ടിപ്പ് കിട്ടിയത്.
മെൽബണിലെ സൗത്ത് യാറയിലുള്ള ഗിൽസൺ റെസ്റ്റോറെന്റിലെ ജീവനക്കാരിയായ ലോറൻ ആണ് തന്റെ ജീവിതത്തില്‍ ആദ്യമായി ഒരു ദിവസം കൊണ്ട് ഇത്രയധികം പണം നേടിയത് .കോടീശ്വരനായ 27 കാരനാന്‍ എഡ് ക്രാവന്‍ ആണ് ലോറന് ഈ വന്‍ തുക ടിപ്പ് നല്‍കിയത്.
68.9 മില്യൺ പൗണ്ടിലധികം വിലമതിക്കുന്ന സ്വത്തുക്കളുടെ ഒരു പോർട്ട്‌ഫോളിയോ വരെയുള്ളയാളാണ് ഇദ്ദേഹം കിട്ടിയ ഉടന്‍ തന്നെ ഈ സന്തോഷം ലോറന്‍ തന്റെ സഹപ്രവർത്തകരോട് പങ്കുവയ്ക്കുകയും ചെയ്തു. റെസ്റ്റോറെന്റ് നയം അനുസരിച്ച് എല്ലാ വെയിറ്റർമാരും ടിപ്പുകള്‍ പങ്കുവയ്ക്കണാം . എങ്കിലും, ടിപ്പ് നല്‍കിയവര്‍ നിര്‍ദ്ദേശിച്ചതു പോലെ ടിപ്പിന്റെ ഭൂരിഭാഗവും ലോറന് തന്നെയാണ് നൽകിയത് .













Discussion about this post