സ്ത്രീധനം ആവശ്യപ്പെട്ട് കുടുംബ കലഹങ്ങൾ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും സ്ത്രീധനമെന്ന അപകടകരമായ ആചാരം ഇപ്പോഴും തുടരുന്നുമുണ്ട് . സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികളെ മാനസികമായി പീഡിപ്പിക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
പക്ഷേ, ഏറെ സമ്പത്തുള്ളവർ ഇത് തങ്ങളുടെ അഭിമാനത്തിന്റെ അടയാളമായാണ് കാണുന്നത് കാരണം ദുബായിലെ ഒരു രാജകീയ വിവാഹത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു പാക്കിസ്ഥാനി വ്യവസായി സ്ത്രീധനമായി പെൺകുട്ടിയുടെ തൂക്കത്തിന് തുല്യമായ സ്വർണക്കട്ടികളാണ് നൽകിയത് . പെൺകുട്ടിയെ ഒരു തുലാസിൽ ഇരുത്തിയ ശേഷം രണ്ടാം തുലാസിൽ സ്വർണ്ണ കട്ടികളും വച്ചു.
ഈ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാൽ ഈ വിവാഹം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുകയാണ്. യുവതിയുടെ തൂക്കം 70 കിലോ ആയിരുന്നതിനാൽ അതേ തൂക്കമുള്ള സ്വർണ്ണ കട്ടകൾ സ്ത്രീധനമായി നൽകി. നിലവിലെ സാമ്പത്തിക പ്രതിസന്ധി പാകിസ്ഥാനെ ബാധിച്ചിരിക്കെ, വിവാഹത്തിൽ സ്ത്രീധനമായി സ്വർണ്ണ കട്ടികൾ നൽകിയ ഈ നടപടിയെ പലരും വിമർശിച്ചു













Discussion about this post