തൃശൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് വീണ്ടും അപകടം. ചാവക്കാട് ഒരുമനയൂർ കരുവാരക്കുണ്ടിൽ കഴിഞ്ഞ രാത്രിയായിരുന്നു അപകടം. കാറിന്റെ മുൻ വശത്തു നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽ പെട്ട യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.
കാറിന്റെ മുൻ വശം പൂർണമായും കത്തി നശിച്ചു. ഓടിക്കൂടിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു.
ഫെബ്രുവരി ആദ്യവാരം കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചിരുന്നു. കുറ്റിയൂട്ടൂർ സ്വദേശികളായ റിഷ (28), ഭർത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. റിഷ പൂർണ ഗർഭിണിയായിരുന്നു.
Discussion about this post