മൊഹാലി:ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 201 റണ്‍സിന് എല്ലാവരും പുറത്തായി. 75 റണ്‍സെടുത്ത ഓപ്പണര്‍ മുരളി വിജയാണ് ഇന്ത്യന്‍ ടോപ് സ്ക്കോറര്‍. 38 രണ്‍സെടുത്ത രവീന്ദ്ര ജഡേജയും, 31 റണ്‍സെടുത്ത പൂജാരയും മാത്രമാണ് അല്പമെങ്കിലും പിന്തുണ നല്‍കിയത്. ധവാന്(0), കൊഹ്ലി(1), രഹാനെ(15), വൃദ്ദിമാന്‍ സാഹ(0), അമിത് മിശ്ര(6). ഉമേഷ് യാദവ് (5), ആരോണ്‍(0) അശ്വിന് പുറത്താവാതെ (20) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
ഫിലണ്ടര് ണ്ട്ര് വിക്കറ്റും, എല്‍ഗര്‍ നാല് വിക്കറ്റും വീഴ്ത്തി ഇന്ത്യന്‍ പതനം വേഗത്തിലാക്കി.
ഏകദിന പരമ്പരയിലെ നാണംകെട്ട തോല്‍വിക്കുശേഷം വലിയ മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഭുവനേശ്വര്‍കുമാര്‍, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, സ്റ്റുവര്‍ട്ട് ബിന്നി, ഇശാന്ത് ശര്‍മ എന്നിവരെ കളിയില്‍ നിന്ന് ഒഴിവാക്കി.
ടീം: ഇന്ത്യ: ശിഖര്‍ ധവാന്, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര്.അശ്വിന്, അമിത് മിശ്ര, വരുണ്‍ ആരോണ്‍, ഉമേഷ് യാദവ്.
ദക്ഷിണാഫ്രിക്ക: എല്‍ഗര്‍, വാന്‍ സില്, ഡു പ്ലെസ്സി, ആംല, എ ബി ഡി വില്ല്യേഴ്സ്, വിലാസ്, ഫിലാണ്ടര്‍, ഹാര്‍മര്‍, സ്റ്റെയ്ന്, റബാഡ, ഇമ്രാന് താഹിര്‍.
Discussion about this post