പറ്റ്‌ന: രാമചരിതത്തെ വീണ്ടും അവഹേളിച്ച് ബിഹാർ വിദ്യാഭ്യാസ മന്ത്രിയും ആർജെഡി മുതിർന്ന നേതാവുമായ പ്രൊഫ. ചന്ദ്രശേഖർ. രാമചരിതത്തിൽ മുഴുവൻ അഴുക്കാണെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ആളുകൾ രംഗത്ത് എത്തി.
അവാദി ഭാഷയിൽ രചിക്കപ്പെട്ട രാമചരിതത്തിൽ മുഴുവൻ അഴുക്കാണ്. അത് നീക്കണം. സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നതിന് വേണ്ടിയാണ് ഗോസ്വാമി തുളസിദാസ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. ദളിതർക്കും, സ്ത്രീകൾക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും വിദ്യാഭ്യാസം നിഷേധിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് രാമചരിതത്തിലുള്ളത്. സമൂഹത്തിൽ മനുസ്മൃതി വിദ്വേഷം പ്രചരിപ്പിക്കുന്നു. ഇക്കാരണത്താലാണ് മനുസ്മൃതി ഡോ.ബിആർ അംബേദ്കർ അഗ്നിയ്ക്ക് ഇരയാക്കിയത്. ഇത് ദളിതരുടെ പിന്നോക്ക വിഭാങ്ങളുടെയും അവകാശങ്ങൾ കവർച്ച ചെയ്യുന്നതാണെന്നും ചന്ദ്രശേഖർ ആരോപിച്ചു.
നേരത്തെയും സമാനമായ രീതിയിൽ ചന്ദ്രശേഖർ രാമചരിതത്തെ അവഹേളിച്ച് പരാമർശം നടത്തിയിരുന്നു. രാമചരിതം സമൂഹത്തിന്റെ ശാപമാണെന്നായിരുന്നു ചന്ദ്രശേഖറിന്റെ പരാമർശം. ഇതിന് പിന്നാലെ രാമചരിതം കത്തിക്കുന്ന സംഭവങ്ങൾ ഉൾപ്പെടെ അരങ്ങേറിയിരുന്നു.
Discussion about this post