ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. നാഗാലാന്റ്, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. എട്ട് മണിയോടെ ആരംഭിച്ച വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകൾ ബിജെപിയ്ക്ക് അനുകൂലമാണ്.
ത്രിപുരയിൽ ബിജെപിയാണ് മുന്നേറുന്നത്. 17 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. രണ്ട് സീറ്റുകളിൽ തിപ്ര മോത പാർട്ടിയും മുന്നേറുന്നു. മേഘാലയയയിൽ 17 സീറ്റുകളിലാണ് ബിജെപിയുടെ ലീഡ്. രണ്ട് സീറ്റുകളിൽ ത്രിണമൂൽ കോൺഗ്രസ്് പ്രവർത്തകർ മുന്നേറുന്നു. നാഗാലാൻഡിൽ എൻഡിഎ സഖ്യം 20 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.
Discussion about this post