ന്യൂഡൽഹി: ഇഞ്ചോടിഞ്ച് മത്സരം നടന്ന ത്രിപുരയിൽ മാറിമറിഞ്ഞ് ലീഡ് നില. സംസ്ഥാനത്തെ 21 കൗണ്ടിംഗ് സ്റ്റേഷനുകളിൽ ഭൂരിഭാഗത്തിൽ നിന്നും ബിജെപിയ്ക്ക് അനുകൂലമായ വാർത്തയാണ് പുറത്തുവരുന്നത്. ആവേശപോരാട്ടത്തിന്റെ ലീഡ് നില പരിശോധിക്കുമ്പോൾ ത്രിപുരയിൽ ബിജെപിയ്ക്കാണിപ്പോൾ മേൽക്കെ. 37 ഇടങ്ങളിൽ ബിജെപി മുന്നേറുന്നത്. സിപിഐഎം- കോൺഗ്രസ് സഖ്യം 12 സീറ്റിലും തിപ്രമോദ 11 ഇടത്തിലുമാണ് ലീഡ്.
അതേസമയം സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നാണ് സിപിഐഎം സംസ്ഥാന ജനറൽ സെക്രട്ടറി ജിതേന്ദ്ര ചൗധരി വ്യക്തമാക്കിയിരിക്കുന്നത്. സബ്രൂം മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, കാൽനൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 60 നിയമസഭാ സീറ്റുകളിൽ 36 സീറ്റിൽ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്.
ത്രിപുരയിൽ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്. ഈ വർഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നത്.
Discussion about this post