ന്യൂഡൽഹി : ത്രിപുരയിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. 34 സീറ്റുകളിൽ എൻഡിഎ സഖ്യം മുന്നിലാണ്. പാർട്ടി വീണ്ടും അധികാരത്തിലേറുമെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്.
സിപിഎം-കോൺഗ്രസ് സഖ്യത്തിന്റെ ലീഡ് നില താഴുകയാണ്. 14 സീറ്റുകളിൽ മാത്രമാണ് ഇടത് സഖ്യം ലീഡ് നേടുന്നത്. തിപ്ര മോധ 11 സീറ്റുകൾ നിലനിർത്തിയിട്ടുണ്ട്. തിപ്ര മോധ പിടിക്കുന്ന സീറ്റുകളാകും അന്തിമമായി ത്രിപുരയുടെ ഭരണം ആർക്കെന്ന് നിർണയിക്കുക. പല മണ്ഡലങ്ങളിലും ശക്തമായ പോരാട്ടമാണ് നടക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ബിജെപിക്ക് പിന്തുണ നൽകാൻ തയ്യാറാണെന്ന് തിപ്ര മോധ അറിയിച്ചു. പിന്തുണയ്ക്കാൻ ഉപരാധികൾ വെച്ചിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചാൽ ബിജെപിയുമായി സഖ്യത്തിന് തയ്യാറാണെന്നാണ് തിപ്ര മോധയുടെ നിലപാട്. ഗോത്ര മേഖലയിലെ 20 സീറ്റുകളിൽ ശക്തമായ സ്വാധീനമുള്ള പാർട്ടി 42 ഇടത്താണ് ഇത്തവണ ജനവിധി തേടിയത്. ഇതിൽ 11 ഇടത്താണ് നിലവിൽ തിപ്ര മോധ മുന്നേറുന്നത്.
43 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. ഇതിൽ 14 ഇടത്ത് മുന്നേറുന്നുണ്ട്. 13 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് അഞ്ചിടത്തും സിപിഐ ഒരിടത്തും മുന്നിലാണ്.
Discussion about this post