രാജ്യത്ത് പടരുന്ന അസഹിഷ്ണുതയെക്കുറിച്ചും പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നതിനെക്കുറിച്ചുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ മറുപടി ഇതായിരുന്നു- എനിക്കൊന്നെ പറയാനുള്ളു, എന്റെ അമ്മ സുശീല ചരക്, അച്ഛന്‍ സലിം ഖാന്‍.
രാജ്യത്ത് അസഹിഷ്ണുതയുണ്ടോ എന്ന ചോദ്യത്തിന് നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പറയു ഇവിടെ അസഹിഷ്ണുതയുണ്ടോ എന്ന് മറുചോദ്യം ചോദിച്ചു. തന്റെ മാതാവ് ഹിന്ദുവും പിതാവ് മുസ്ലിമുമാണെന്നും അതിനാല്‍ താന്‍ ഹിന്ദുവും മുസ്ലിമുമാണെന്നായിരുന്നു മതമേതാണെന്ന ചോദ്യത്തിന് സല്‍മാന്റെ മറുപടി.
എന്നാല്‍ ഷാറൂഖ് ഖാന്റെ പ്രസ്താവനകളെക്കുറിച്ച് സല്‍മാന്‍പ്രതികരിച്ചില്ല. സല്‍മാനും സോനം കപൂറും ഒരുമിച്ചഭിനയിക്കുന്ന പ്രേം രത്തന്‍ ധ്യാന്‍ പയോ എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്യുന്ന ചടങ്ങിലായിരുന്നു സല്‍മാന്റെ പ്രതികരണം.
Discussion about this post