Tuesday, April 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഒരു മാസം ഭക്ഷണമില്ല; കഴിച്ചത് മണ്ണിരയെയും പുഴുവിനെയും; മൂത്രം വരെ കുടിക്കേണ്ടിവന്നു; ആമസോൺ കാട്ടിൽ വഴിതെറ്റിപ്പോയ യുവാവ് പറയുന്നു

by Brave India Desk
Mar 2, 2023, 07:16 pm IST
in International
Share on FacebookTweetWhatsAppTelegram

ഒരു മാസക്കാലം ഒറ്റയ്‌ക്കൊരു കാടിനുളളിൽ താമസിക്കുമോ എന്ന് ചോദിച്ചാൽ ഏത് ധൈര്യശാലിക്കും ഉത്തരംമുട്ടും. എത്ര വലിയ ധീരനാണെന്ന് പറഞ്ഞാലും വെള്ളവും ഭക്ഷണവുമില്ലാതെ ഒരു മാസത്തോളം ഒറ്റയ്ക്ക് ജീവിക്കുക അസാധ്യമാണ്, അതും ആമസോൺ പോലുളള കൊടും കാട്ടിൽ. ആശ്രയിക്കാൻ ആരുമില്ലാതെ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ആമസോൺ വനത്തിൽ പെട്ട് കിടന്നപ്പോൾ ബൊളീവിയക്കാരൻ ജൊനാഥൻ അകോസ്റ്റയും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവുക. എന്നാൽ സിനിമയെ വെല്ലുന്ന അനുഭവങ്ങളുമായി അയാളിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരിക്കുകയാണ്.

31 ദിവസം ഈ കാടിനുള്ളിൽ ജീവൻ നിലനിർത്തിയത് എങ്ങനെയെന്ന് ചോദിച്ചപ്പോൾ ജൊനാഥന്റെ കണ്ണ് നിറഞ്ഞു. കണ്ണിൽ കണ്ട പുഴുക്കളെയും മണ്ണിരയെയും കഴിച്ചും മഴവെള്ളം കുടിച്ചുമാണ് യുവാവ് ദിവസങ്ങൾ തള്ളിനീക്കിയത്. വെള്ളം ലഭിക്കാതായതോടെ സ്വന്തം മൂത്രം വരെ കുടിക്കേണ്ടി വന്നു. ഏത് നിമിഷവും താൻ മരണപ്പെടുമെന്ന് യുവാവ്  മനസിലുറപ്പിച്ചിരുന്നു.

Stories you may like

ഒടുവിൽ ചർച്ചകൾ പൊട്ടിത്തെറിച്ചു, കാരണം വെളിപ്പെടുത്തി നെതന്യാഹു; യുഎസ്-ഇറാൻ ഉടമ്പടി തകർത്തത് ആ ഒരൊറ്റ ഫോൺ കോൾ!

ഇന്ത്യൻ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തിയിട്ടില്ല, വേണമെങ്കിൽ സർക്കാരിനോട് ചോദിക്കാം; യുഎസ് ആരോപണം തള്ളി ഇറാൻ!

സുഹൃത്തുക്കളുമൊത്ത് ആമസോൺ കാട്ടിലേക്ക് നടത്തിയ സാഹസിക യാത്രയാണ് ജൊനാഥന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. ജനുവരി 25 നാണ് ജൊനാഥനും സംഘവും യാത്ര പുറപ്പെട്ടത്തത്. എന്നാൽ ഉൾക്കാട്ടിലെത്തിയതോടെ കൂട്ടം തെറ്റി. കൂടെ വന്നവരെ അന്വേഷിച്ച് ഏറെ നേരം നടന്നെങ്കിലും കാര്യമുണ്ടായില്ല.

പിന്നീടുള്ള ദിവസങ്ങൾ നരകതുല്യമായിരുന്നു. കണ്ണിൽ കണ്ടതെല്ലാം കഴിക്കേണ്ടി വന്നു… ആദ്യം പഴങ്ങളും പൂക്കളും ഭക്ഷണമാക്കി.. പിന്നീട് മരത്തിന്റെ വേരുകൾ പിഴുതെടുത്ത് കഴിച്ചു… ഇതൊന്നും കിട്ടാതായതോടെ മണ്ണിൽ നിന്നും പുഴുക്കളെയും മണ്ണിരകളെയും പെറുക്കി തിന്നു. ധരിച്ചിരുന്ന ഷൂസിൽ വെളളം നിറച്ച് കുടിച്ചു. ചിലപ്പോൾ വെള്ളം കിട്ടാത്ത ദിവസങ്ങളിൽ മൂത്രം കുടിക്കേണ്ടി വന്നിട്ടുണ്ടെന്നും യുവാവ് പറഞ്ഞു.

വന്യമൃഗങ്ങളെ നേരിട്ട് കാണാനിടയായി. നിരവധി മൃഗങ്ങളുടെ കടിയേറ്റും. ആരെങ്കിലും തന്നെ അന്വേഷിച്ച് വരുമെന്ന പ്രതീക്ഷയോടെയാണ് ഇയാൾ എല്ലാം സഹിച്ച് അവിടെ കഴിച്ചുകൂട്ടിയത്. മനുഷ്യരുടെ സാന്നിദ്ധ്യം കണ്ടെത്താൻ 40 കിലോമീറ്ററോളം അലഞ്ഞുതിരിഞ്ഞു. എന്നാൽ അവസാനം എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട നടക്കുന്നതിനിടെയാണ് അന്വേഷണത്തിനായി അയച്ച ഒരു സംഘം ആളുകളെ ജൊനാഥൻ കാണാനിടയായത്. എന്നാൽ ഇവർക്ക് പെട്ടെന്ന് ആളെ മനസിലായില്ല.

ഒരു മാസക്കാലത്തെ ദുരിത ജീവിതം അയാളെ ഇല്ലാതാക്കിയിരുന്നു. ഒരു മാസം കൊണ്ട് 17 കിലോ ഭാരം കുഞ്ഞു. താടിയും മുടിയും വളർന്ന്, കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ജൊനാഥൻ.

ഏതായാലും ഈ വനവാസം ജൊനാഥനെ ഏറെ കാര്യങ്ങൾ പഠിപ്പിച്ചു. ഇനിയൊരിക്കലും താൻ ഇത്തരമൊരു സാഹസിക യാത്രയ്ക്ക് മുതിരില്ല എന്ന നിലപാടിലാണ് ഇപ്പോൾ യുവാവ്.

Tags: amazon forestamazon rain forestBolivian manJhonattan Acosta
Share13TweetSendShare

Latest stories from this section

ഹോർമുസ് ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടൻ ; ലോക സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്ന തീരുമാനമെന്ന് കെയർ സ്റ്റാർമർ

ഹോർമുസ് ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടൻ ; ലോക സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്ന തീരുമാനമെന്ന് കെയർ സ്റ്റാർമർ

ഇറാന്റെ കൈവശമുള്ള യുറേനിയം റഷ്യ ഏറ്റെടുക്കാൻ സാധ്യത ; സന്നദ്ധത അറിയിച്ച് പുടിൻ

ഇറാന്റെ കൈവശമുള്ള യുറേനിയം റഷ്യ ഏറ്റെടുക്കാൻ സാധ്യത ; സന്നദ്ധത അറിയിച്ച് പുടിൻ

 ഗൾഫിലെ ഒരു തുറമുഖവും സുരക്ഷിതമാകില്ല; അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ

 ഗൾഫിലെ ഒരു തുറമുഖവും സുരക്ഷിതമാകില്ല; അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ

അയാൾക്ക് നല്ല പരിക്കുണ്ട്, പക്ഷേ ജീവനോടെ കാണും”; ഇറാന്റെ പുതിയ പരമാധികാരിയെക്കുറിച്ച് വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്! 

ഹോർമുസ് കടലിടുക്ക് ഉപരോധിക്കാൻ ട്രംപ്; ഇറാനെ ശ്വാസം മുട്ടിക്കാൻ യുഎസ് നാവികസേന, ‘ചിരിച്ചുതള്ളുന്നു’ എന്ന് ഇറാൻ!

Discussion about this post

Latest News

ലോക്‌സഭയിൽ ഇനി നാരി ശക്തിയുടെ ഇടിമുഴക്കം; എംപിമാരെക്കൊണ്ട് അനുകൂലിപ്പിക്കാൻ സ്ത്രീകൾ തന്നെ കത്തെഴുതുക; വമ്പൻ നീക്കവുമായി പ്രധാനമന്ത്രി

ലോക്‌സഭയിൽ ഇനി നാരി ശക്തിയുടെ ഇടിമുഴക്കം; എംപിമാരെക്കൊണ്ട് അനുകൂലിപ്പിക്കാൻ സ്ത്രീകൾ തന്നെ കത്തെഴുതുക; വമ്പൻ നീക്കവുമായി പ്രധാനമന്ത്രി

തോൽവിയറിയാത്ത രാജസ്ഥാനെ വിറപ്പിച്ചത് ഈ രണ്ട് പയ്യന്മാർ; ഹൈദരാബാദിന്റെ പുതിയ ഹീറോകളെക്കുറിച്ച് ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

തോൽവിയറിയാത്ത രാജസ്ഥാനെ വിറപ്പിച്ചത് ഈ രണ്ട് പയ്യന്മാർ; ഹൈദരാബാദിന്റെ പുതിയ ഹീറോകളെക്കുറിച്ച് ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

വൈഭവിനെ ഞാൻ മുൻപും വീഴ്ത്തിയിട്ടുണ്ട്, ഇന്നും എന്റെ പന്തിൽ അവൻ ഔട്ടാകും; അരങ്ങേറ്റക്കാരന്റെ ആത്മവിശ്വാസത്തെ വാഴ്ത്തി ഹൈദരാബാദ് ബോളിങ് കോച്ച്

വൈഭവിനെ ഞാൻ മുൻപും വീഴ്ത്തിയിട്ടുണ്ട്, ഇന്നും എന്റെ പന്തിൽ അവൻ ഔട്ടാകും; അരങ്ങേറ്റക്കാരന്റെ ആത്മവിശ്വാസത്തെ വാഴ്ത്തി ഹൈദരാബാദ് ബോളിങ് കോച്ച്

ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത സംപ്രേഷണം ചെയ്തു;  കോടതിയിൽ ഹാജരാവണം ,പാകിസ്താനിലെ ജിയോ ന്യൂസിന് കാരണം കാണിക്കൽ നോട്ടീസ്

ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത സംപ്രേഷണം ചെയ്തു; കോടതിയിൽ ഹാജരാവണം ,പാകിസ്താനിലെ ജിയോ ന്യൂസിന് കാരണം കാണിക്കൽ നോട്ടീസ്

ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ചു; പാക് ടിവി ചാനലിന് മീഡിയ റെഗുലേറ്ററുടെ കാരണം കാണിക്കൽ നോട്ടീസ്

ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ചു; പാക് ടിവി ചാനലിന് മീഡിയ റെഗുലേറ്ററുടെ കാരണം കാണിക്കൽ നോട്ടീസ്

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ഒടുവിൽ ചർച്ചകൾ പൊട്ടിത്തെറിച്ചു, കാരണം വെളിപ്പെടുത്തി നെതന്യാഹു; യുഎസ്-ഇറാൻ ഉടമ്പടി തകർത്തത് ആ ഒരൊറ്റ ഫോൺ കോൾ!

മൊജ്തബ ഖമേനിയെ കാത്തിരിക്കുന്നത് കോടികളുടെ ‘വില’; വിവരം നൽകുന്നവർക്ക് വമ്പൻ സമ്മാനവുമായി അമേരിക്ക; ഇറാൻ-യുഎസ് പോര് പുതിയ തലത്തിലേക്ക്

ഇറാൻ നാവികപ്പടയുടെ 158 കപ്പലുകൾ തകർത്തു; ഇനി ‘ഫാസ്റ്റ് അറ്റാക്ക്’ ഷിപ്പുകളുടെ ഊഴം, അതിർത്തി കടന്നാൽ മരണം ഉറപ്പ്!

Private: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

ഇന്ത്യൻ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തിയിട്ടില്ല, വേണമെങ്കിൽ സർക്കാരിനോട് ചോദിക്കാം; യുഎസ് ആരോപണം തള്ളി ഇറാൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies