ഗുഹ്വാട്ടി: ആസമില്‍ ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനോടുള്ള അതൃപ്തിയെ തുടര്‍ന്നാണ് എംഎല്‍എമാരുടെ തീരുമാനം. ആസമില്‍ കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കുന്നതാണ് എംഎല്‍എമാരുടെ ഈ തീരുമാനം.
ഒന്‍പത് എംഎല്‍എമാര്‍ വെള്ളിയാഴ്ച് പാര്‍ട്ടിയില്‍ ചേരുമെന്ന് ആസമിലെ ബിജപി സംസ്ഥാന അധ്യക്ഷന്‍ സിദ്ധാര്‍ത്ഥ ഭട്ടാചാര്യ പ്രഖ്യാപിച്ചു.
നേരത്തെ ബിജെപിയില്‍ ചേര്‍ന്ന മുന്‍മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പാത പിന്തുടര്ന്നാണ് എംഎല്‍എമാരുടെ തീരുമാനം. ശര്‍മ്മയെ പിന്തുണക്കുന്നതിന് നാല് എംഎല്‍എമാരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. നേരത്തെ ശര്‍മ്മയക്ക് ബിജെപി പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ നല്കിയ സ്വീകരണയോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് നാല് പേരെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തത്.
Discussion about this post