കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച് രോഗിയുടെ ബന്ധുക്കൾ. കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റായ പികെ അശോകനാണ് മർദ്ദനമേറ്റത്. രോഗിയുടെ ബന്ധുക്കളുടെ അടിയേറ്റ് ബോധം പോയ ഡോക്ടറെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
പ്രസവശേഷം ചികിത്സ വൈകിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പ്രസവത്തിനിടെ യുവതിയുടെ കുഞ്ഞ് മരിച്ചിരുന്നു.












