തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കനക്കുന്നു. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്ന് കൊടും ചൂടാണ് അനുഭവപ്പെട്ടത്. ആറ് സ്ഥലങ്ങളിൽ ഇന്ന് പകൽ താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിൽ രേഖപ്പെടുത്തി.
കണ്ണൂർ ഇരിക്കൂറിലാണ് ഇന്ന് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. 41 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇവിടത്തെ ചൂട്. പാലക്കാട് എരിമയൂർ, കാസർകോട് പാണത്തൂർ, കണ്ണൂർ ആറളം എന്നിവിടങ്ങളിലും ഇന്ന് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തി.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ചൂട് ഉയരാൻ തന്നെയാണ് സാദ്ധ്യത. മിക്കയിടങ്ങളിലും ജലസ്രോതസ്സുകൾ വറ്റി തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലൊന്നും തന്നെ മഴ പ്രവചനവും ഇല്ല.











