ശ്രീനഗർ: ഭീകരരുടെ ജമ്മുകശ്മീരിലെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് തുടർന്ന് എൻഐഎ. കശ്മീരിലെ സോപാർ പട്ടണത്തിലുള്ള ഹിസ്ബുൾ ഭീകരനായ ബാസിത് റേഷിയുടെ സ്വത്തുക്കളാണ് ഇന്നലെ കണ്ടുകെട്ടിയത്. നിലവിൽ പാകിസ്താനിൽ താമസമാക്കിയ ബാസിത് റേഷിയെ ഭീകരനായി ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
ബാസിതിന് പുറമേ അൽ ഉമർ ഭീകരസംഘടനയുടെ സ്ഥാപകൻ മുഷ്താഖ് അഹമ്മദ് സർഗാറിന്റെ ശ്രീനഗറിലുള്ള സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടിയിരുന്നു.
കഴിഞ്ഞ ദിവസം പാകിസ്താനിൽ വച്ച് അജ്ഞാതർ കൊലപ്പെടുത്തിയ ജമ്മുകശ്മീർ സ്വദേശിയായ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന്റെ സ്വത്തുക്കളും എൻഐഎ കണ്ടുകെട്ടിയിരുന്നു. വടക്കൻ കശ്മീർ ജില്ലയിലെ ക്രാൽപോറയിലെ ബാബർപോര പ്രദേശത്തെ താമസക്കാരനായ ബഷീർ അഹമ്മദ് പിറിന്റെ സ്വത്തുക്കളാണ് ദേശീയ അന്വേഷണ ഏജൻസി കണ്ടുകെട്ടിയത്. ഭീകരർക്കെതിരായ നടപടികളുടെ ഭാഗമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയതെന്ന് അധികൃതർ വ്യക്തമാക്കി. ഭീകരന്റെ പേരിലുള്ള ബാഗ്‌പോര, പൻസഗം പ്രദേശങ്ങളിലെ രണ്ട് സ്ഥലങ്ങളാണ് എൻഐഎ കണ്ടുകെട്ടിയത്.
Discussion about this post