ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ഖൈബർ പക്തുൻക്വ പ്രവിശ്യയിലായിരുന്നു സംഭവം.
പ്രവിശ്യയിലെ ബാനു ജില്ലയിലായിരുന്നു ബോംബ് സ്‌ഫോടനം ഉണ്ടായത്. മോട്ടോർ ബൈക്കിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം. പ്രദേശത്തു കൂടി സർക്കാർ ഉദ്യോഗസ്ഥരുടെ വാഹനം കടന്നു പോയിരുന്നു. ഇതിന് തൊട്ടു പിന്നാലെയായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്.
സംഭവ സമയം അതുവഴി പോയിരുന്ന പ്രദേശവാസികളായിരുന്നു കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. താലിബാൻ ഭീകരരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post