ന്യൂഡൽഹി: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോലീസ് നടപടിയെ വിമർശിച്ച് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. ബിബിസി റെയ്ഡ് ചെയ്തപ്പോൾ ഉണ്ടായ നിലവിളി ഏഷ്യാനെറ്റ് ന്യൂസിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് ഇല്ലാത്തതെന്ന് രാജ്ദീപ് സർദേശായി വിമർശിച്ചു. അധികാരം ഉപയോഗിച്ച് മാദ്ധ്യമങ്ങളെ ലക്ഷ്യമിടുന്ന കേരളത്തിലെ പോലീസ് നടപടിക്കെതിരെ പോരാടേണ്ടതുണ്ടെന്നും സർദേശായി പരിഹസിച്ചു.
അതേസമയം ഏഷ്യാനെറ്റിന്റെ കൊച്ചി റീജിയണൽ ഓഫീസിനെതിരെ ഉണ്ടായ അതിക്രമത്തിൽ പ്രതികളായ കൂടുതൽ എസ്എഫ്‌ഐ പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. എസ്എഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറി അർജുൻ ബാബുവിന്റെ നേതൃത്വത്തിൽ മുപ്പതോളം വരുന്ന പ്രവർത്തകരാണ് ജീവനക്കാരെ ഭീഷണിപ്പെടുത്തി ഓഫീസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതെന്ന് കണ്ടെത്തിയിരുന്നു.
ഏഷ്യാനെറ്റ് പുറത്ത് വിട്ട ദൃശ്യങ്ങളിൽ നിന്നാണ് കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
Discussion about this post