മുംബൈ: പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം അമിതാഭ് ബച്ചന് ഗുരുതര പരിക്ക്. ഇതേ തുടർന്ന് ചിത്രീകരണം താത്കാലികമായി നിർത്തിവച്ചു. അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു,
പ്രഭാസ് നായകനായ പ്രൊജക്ട് കെ എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്. ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അമിതാഭ് ബച്ചന്റെ വാരിയെല്ല് ഒടിഞ്ഞു. പേശികളിൽ ക്ഷതമുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു അപകടം ഉണ്ടായത് എന്നാണ് സൂചന. നിലവിൽ ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിലെത്തിയെന്നാണ് ബ്ലോഗിൽ പങ്കുവച്ച കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്. പ്രൊജക്ട് കെയുടെ ഷൂട്ടിംഗിനിടെ പരിക്കേറ്റു. ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനകൾക്ക് ശേഷം വിശ്രമിക്കാൻ ആയിരുന്നു ഡോക്ടർമാർ നൽകിയിട്ടുള്ള നിർദ്ദേശം. ഇതേ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ്. ആരോഗ്യനില വീണ്ടെടുക്കാൻ ആഴ്ചകൾ വേണ്ടിവരുമെന്നും ബ്ലോഗിൽ വ്യക്തമാക്കുന്നു,
അടുത്തിടെയാണ് പ്രാജക്ട് കെയുടെ ചിത്രീകരണം ആരംഭിച്ചത്. പ്രഭാസ് നായകനായ ചിത്രത്തിൽ ബോളിവുഡ് നടി ദീപിക പദുക്കോൺ ആണ് നായിക. അടുത്ത വർഷം ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനം. നിലവിൽ ഹൈദരാബാദിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.
Discussion about this post