ബറേലി; ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തും ബറേലിയിലെ ദർഗയും പുറപ്പെടുവിച്ച വിചിത്ര ഫത്വകൾ ചർച്ചയാകുന്നു. ഇസ്ലാമികേതര പ്രവർത്തികളെന്നും മതനിന്ദയെന്നും ആരോപിച്ചാണ് പല ഫത്വകളും പുറപ്പെടുവിച്ചത്. ബറേലിയിലെ ദർഗ അലാ ഹസ്രത്ത് പുറപ്പെടുവിച്ച ഫത്വ പ്രകാരം പുരുഷന്മാർക്ക് മുടി ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയയ്ക്ക് വിധേയരാവാനോ സ്ത്രീകൾക്ക് പുരികം ഷേയ്പ്പ് ചെയ്യാനോ സാധിക്കില്ല. ഇതെല്ലാം ശരിഅത്തിന് വിരുദ്ധമാണെന്ന് ഫത്വ ചൂണ്ടിക്കാണിക്കുന്നു.
ഭർത്താവ് ഭാര്യക്ക് എസ്എംഎസ് വഴി ഒന്നിലധികം തവണ,തലാഖ് നൽകിയാൽ, വിവാഹമോചനം ശരിയ പ്രകാരം സാധുതയുള്ളതായിരിക്കുമെന്ന് പണ്ഡിതർ ചൂണ്ടിക്കാട്ടി. രാജ്യത്തെ മുത്തലാഖ് നിയമം കാറ്റിൽ പറത്തിയാണ് പരസ്യമായി നിയമം ലംഘിക്കാൻ പണ്ഡിതർ ആവശ്യപ്പെടുന്നത്.
മുസ്ലീം സ്ത്രീകൾ സീമന്ത സിന്ദൂരവും പൊട്ടും ധരിക്കുന്നത് ശരിഅത്തിന് വിരുദ്ധം,മതനിന്ദ; ഫത്വ പുറപ്പെടുവിച്ച് ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത്
സ്ലിം യുവാക്കൾ തങ്ങളുടെ വ്യക്തിത്വം മറച്ചുവെച്ച് പെൺകുട്ടികളുമായി പ്രണയത്തിലാകുന്നത് ‘ഹറാം ആണെന്നും സീമന്ത രേഖയിൽ കുങ്കുമം അണിയുന്നതും നെറ്റിയിൽ പൊട്ട് ധരിക്കുന്നതും മതനിന്ദയാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
Discussion about this post