തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയ്ക്ക് മാത്രമായി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ബിജെപിയുടെ നഗരസഭാ കൗൺസലർമാർ പ്രതിഷേധം സംഘടിപ്പിച്ചു. ബിജെപി എറണാകുളം ജില്ലാ അധ്യക്ഷൻ അഡ്വ. കെ.എസ്സ് ഷൈജു ധർണ്ണ ഉദ്ഘാടനം ചെയ്തു.
തൃപ്പൂണിത്തുറയ്ക്ക് മാത്രമായി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുക, മാലിന്യ സംസ്‌കരണം ഊർജിതമാക്കുക, പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിലെ അപാകതകൾ പരിഹരിക്കുക,
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ അഗ്നിബാധയുടെ പശ്ചാത്തലത്തിൽ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധത്തിനും ആവശ്യത്തിനും വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.
ഭാരതീയ ജനതാ പാർട്ടി തൃപ്പൂണിത്തുറ മുനിസിപ്പൽ മണ്ഡലം അധ്യക്ഷൻ നവീൻ ശിവൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ഉപാധ്യക്ഷൻ വി.എസ് സത്യൻ, ജില്ലാ ഉപാധ്യക്ഷ രമാദേവി തോട്ടുങ്കൽ, സംസ്ഥാന കൗൺസിൽ അംഗം യു മധുസൂദനൻ, മണ്ഡലം ജനറൽ സെക്രട്ടറി അനിതാ ബിനു, പ്രതിപക്ഷ നേതാവ് പി.കെ പീതാംബരൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ജില്ലാ മീഡിയ സെൽ കൺവീനർ നവീൻ കേശവൻ, മണ്ഡലം ട്രഷറർ സമീർ ശ്രീകുമാർ, വൈസ് പ്രസിഡൻറ് അജിത് കുമാർ, സെക്രട്ടറി സുബ്രഹ്മണ്യൻ പാമ്പാടി, എം മുരളീധരൻ, എസി അലക്‌സ്, കെഎസ് ഉണ്ണി, സഞ്ജയ് ടിജെ, ഏരിയ പ്രസിഡന്റുമാരായ രാജി വേലപ്പൻ, അഭിലാഷ് ആസാദ്, ഏരിയ ജന. സെക്രട്ടറിമാരായ വി.വി മോഹനൻ, ഡേയ്‌സൺ പിആർസിപി അനിൽകുമാർ, മഹിളാമോർച്ച ജില്ലാ ട്രഷറർ സന്ധ്യാ വാസുദേവൻ, പാർലമെന്ററി പാർട്ടി സെക്രട്ടറി ശോണിമാ നവീൻ, ജോയിൻ സെക്രട്ടറി സുധാ സുരേഷ്, കൗൺസിലർമാരായ പിഎൽ ബാബു, വള്ളി രവി, രജനി ചന്ദ്രൻ,കെ ആർ വിജയശ്രീ, രതി രാജു എന്നിവർ പങ്കെടുത്തു.
Discussion about this post