അഹമ്മദാബാദ്: നാലാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് എടുത്തിട്ടുണ്ട്. ഓപ്പണർ ഉസ്മാൻ ഖവാജയുടെ സെഞ്ച്വറിയാണ് ഓസീസ് ഇന്നിംഗ്സിന്റെ കരുത്ത്.
104 റൺസുമായി ഖവാജയും 49 റൺസുമായി കാമറൂൺ ഗ്രീനുമാണ് ക്രീസിൽ. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതുവരെ 85 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. സന്ദർശകർക്ക് വേണ്ടി ക്യാപ്ടൻ സ്റ്റീവൻ സ്മിത്ത് 38 റൺസും ഓപ്പണർ ട്രാവിസ് ഹെഡ് 32 റൺസുമെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി 2 വിക്കറ്റുകൾ വീഴ്ത്തി. അശ്വിനും ജഡേജക്കും ഓരോ വിക്കറ്റ് ലഭിച്ചു. ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ടാണ് ഖവാജയും ഗ്രീനും മുന്നേറുന്നത്.
Discussion about this post