100 അടി ഉയരത്തിൽ പറക്കുന്ന ജമ്മു കശ്മീരിലെ ത്രിവർണ്ണ പതാക; ഇത് രാജ്യത്തിനഭിമാനം; വീഡിയോ വൈറൽ

Published by
Brave India Desk

ശ്രീനഗർ : ജമ്മു കശ്മീരിൽ 100 അടി ഉയരത്തിൽ ത്രിവർണ്ണ പതാക സ്ഥാപിച്ച് ഇന്ത്യൻ സൈന്യം. ദോഡ ജില്ലയിലെ സ്‌റ്റേഡിയത്തിലാണ് പതാക ഉയർത്തിയത്. ചിനാബ് താഴ്‌വരയിൽ സൈന്യം ഉയർത്തിയ ഏറ്റവും ഉയരംകൂടി രണ്ടാമത്തെ പതാകയാണിത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കിഷ്ത്വാറിൽ 100 അടി ഉയരമുള്ള പതാക സ്ഥാപിച്ചത്.

ആർമി ഡെൽറ്റ ഫോഴ്സ് ജനറൽ ഓഫീസർ കമാൻഡിംഗ് മേജർ ജനറൽ അജയ് കുമാർ, രാഷ്ട്രീയ റൈഫിൾസ് സെക്ടർ 9 കമാൻഡർ ബ്രിഗേഡിയർ സമീർ കെ പലാണ്ഡെ, ദോഡ ഡെപ്യൂട്ടി കമ്മീഷണർ വിശേഷ് പോൾ മഹാജൻ, സീനിയർ പോലീസ് സൂപ്രണ്ട് അബ്ദുൾ ഖയൂം എന്നിവർ ചേർന്ന് പതാക ഉയർത്തി.

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ കുടുംബത്തെ മേജർ കുമാർ ആദരിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി ത്യാഗം സഹിച്ച ചിനാബ് താഴ്വരയിലെ സൈനികരുടെ ഓർമ്മയ്ക്ക് വേണ്ടിയാണ് പതാക ഉയർത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഏറെ ദൂരെ നിന്ന് വരെ കാണാൻ കഴിയുന്ന ദേശീയ പതാക ഓരോ പൗരനും അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് സൈന്യത്തിനും ദോഡ ജില്ലയിലെ നിവാസികൾക്കും വീര നാരികൾക്കും( ധീര സൈനികരുടെ വിധവകൾ) അഭിമാന നിമിഷമാണെന്നും, വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രോത്സാഹനമേകുമെന്നും മേജർ ജനറൽ വ്യക്തമാക്കി.

Share
Leave a Comment

Recent News