ബംഗളൂരു: പിടിവാശികൾ മാറ്റിവച്ച് വിദ്യാഭ്യാസം തിരഞ്ഞെടുത്ത് കർണാടക മല്ലേശ്വരം പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥിനി. പരീക്ഷ ഹാളിൽ ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടി തന്നെ ബുർഖ ധരിച്ച് പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ നിയമം അതിന് അനുവദിക്കുന്നില്ലെന്നും ഹിജാബ് അനുവദിക്കില്ലെന്നും സ്‌കൂൾ അധികൃതർ വിദ്യാർത്ഥിനിയോട് പറഞ്ഞു.
എന്നാൽ പെൺകുട്ടി ഹിജാബ് ധരിച്ചേ പരീക്ഷ എഴുതൂ എന്ന് വാശി പിടിച്ചു. പിന്നാലെ വിദ്യാർത്ഥിനിയ്ക്ക് സമീപമെത്തിയ പ്രിൻസിപ്പൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും നിയമവശങ്ങളും പറഞ്ഞ് കൗൺസിംലിഗ് നൽകി.
പ്രിൻസിപ്പലിന്റെ ഉപദേശം കേട്ട അവൾ തന്റെ ഭാവി സുരക്ഷിതമാക്കാനായി വിദ്യാഭ്യാസം തിരഞ്ഞെടുക്കുകയായിരുന്നു. പരീക്ഷ തുടങ്ങുന്നതിന് നിമിഷങ്ങൾക്ക് മുൻപ് അവൾ ബുർഖ അഴിച്ച് പരീക്ഷ ഹാളിൽ കയറി. പെൺകുട്ടിയുടെ അഭ്യർത്ഥന പ്രകാരം പേര് വിവരങ്ങൾ വെളിപ്പെടുത്തില്ലെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി.
നേരത്തെ തന്നെ ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ആവർത്തിച്ചിരുന്നു.കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ കാര്യങ്ങൾ തുടരും. യൂനിഫോം ധരിച്ചെത്തുന്ന വിദ്യാർഥികൾക്ക് പരീക്ഷയെഴുതാം. ഹിജാബ് ധരിച്ചെത്തുന്നവരെ ഒരു കാരണവശാലും പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാറും നിയമങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞിരുന്നു.
ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല.
Discussion about this post